Campaign | വ്യാപക വാഹന പരിശോധനയും ബോധവത്കരണവും; റോഡ് അപകടങ്ങള്‍ക്കെതിരെ കാസര്‍കോട്ടെ പൊലീസും എംവിഡിയും സംയുക്തമായി രംഗത്ത്
● ജില്ലാ പൊലീസ് മേധാവി പരിപാടി ഉദ്ഘാടനം ചെയ്തു.
● റോഡ് സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരിച്ചു.
● നിയമലംഘനങ്ങള്‍ക്ക് കര്‍ശന നടപടി സ്വീകരിക്കും.
കാസര്‍കോട്: (KasargodVartha) വര്‍ധിച്ചു വരുന്ന റോഡ് അപകടങ്ങള്‍ക്കെതിരെ കരുതല്‍ ശക്തമാക്കി പൊലീസും എംവിഡിയും. ജില്ലാ പൊലീസ് മേധാവി ഡി ശില്‍പയുടെ നേതൃത്വത്തില്‍ പൊലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ജോയിന്റ് ആക്ഷന്‍ ബൈ പോലീസ് ആന്‍ഡ് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് (ജെപിഎം) പദ്ധതിക്ക് നായമാര്‍മൂലയില്‍ തുടക്കമായി.
വ്യാപകമായ വാഹന പരിശോധനയും റോഡ് സുരക്ഷ ബോധവല്‍ക്കരണവുമാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം. പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ച ജില്ലാ പൊലീസ് മേധാവി, റോഡ് സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിച്ചു. ഹെല്‍മറ്റ് ധരിക്കല്‍, സീറ്റ് ബെല്‍റ്റ് ഉപയോഗിക്കല്‍, വേഗനിയന്ത്രണം, മദ്യപിച്ച് വാഹനം ഓടിക്കല്‍ തുടങ്ങിയവയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് പൊലീസ് ബോധവത്കരണം നല്‍കുന്നു.
വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത്, അമിത വേഗത, ലൈസന്‍സില്ലാതെ വാഹനം ഓടിക്കല്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വച്ച് വരും ദിവസങ്ങളില്‍ ജെപിഎം പരിപാടികള്‍ തുടരും.
#roadsafety #Kasaragod #trafficpolice #MVD #safetyfirst #Kerala