അലക്ഷ്യമായി പാർക്ക് ചെയ്യുന്നവർക്കെതിരെ കർശന നടപടി; കാസർകോട് നഗരത്തിൽ പോലീസ് നിരീക്ഷണം ശക്തമാക്കി
● എംജി റോഡിലും ടൗണിലും പാർക്കിങ് ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടു.
● നഗരസഭയും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പദ്ധതികൾ നടപ്പാക്കുന്നു.
● ബസ് സ്റ്റാൻഡിലും ജംഗ്ഷനിലും ഏതാനും ദിവസം മുമ്പ് നടപടി എടുത്തിരുന്നു.
● നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുകയാണ് ലക്ഷ്യം.
കാസർകോട്: (KasargodVartha) നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പോലീസ് നിരീക്ഷണം ശക്തമാക്കുന്നു. അലക്ഷ്യമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കെതിരെ കർശന നടപടിയുടെ ഭാഗമായി പിഴ ചുമത്തൽ നടപടികൾ സ്വീകരിക്കും.
നഗരത്തിലെ എംജി റോഡ് അടക്കമുള്ള സ്ഥലങ്ങളിലും, ടൗണിലും അലക്ഷ്യമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ട്രാഫിക് പോലീസിൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കഴിഞ്ഞദിവസം ഇത്തരത്തിൽ അലക്ഷ്യമായി പാർക്ക് ചെയ്ത വാഹനങ്ങൾക്കെതിരെ പോലീസ് നടപടി സ്വീകരിച്ചിരുന്നു.
വാഹനങ്ങളുടെ നമ്പർ മൊബൈലിൽ പകർത്തി പിഴ ചുമത്തുകയാണ് ചെയ്യുന്നത്. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കാസർഗോഡ് നഗരസഭയും വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്.

കാസർകോട് മുനിസിപ്പൽ പുതിയ ബസ് സ്റ്റാൻഡിലും, ജംഗ്ഷനിലും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഏതാനും ദിവസം മുമ്പ് പോലീസ് നടപടി സ്വീകരിച്ചിരുന്നു.
കാസർകോട്ടെ ഗതാഗതക്കുരുക്കിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെയ്ക്കൂ. ഈ വാർത്ത മറ്റുള്ളവരിലേക്കും ഷെയർ ചെയ്യുക.
Article Summary: Kasaragod police intensify action against reckless parking.
#KasaragodTraffic #PoliceAction #TrafficFines #RecklessParking #KeralaPolice #Kasaragod






