city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് തിരഞ്ഞെടുപ്പ്: ടി സിദ്ദീഖിന്റെ ഹരജി കോടതി ചിലവ് സഹിതം തള്ളി

കൊച്ചി: (www.kasargodvartha.com 10/04/2015) കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച എല്‍.ഡി.എഫിലെ പി. കരുണാകരന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫ് സ്ഥാനാര്‍ത്ഥി ടി. സിദ്ദീഖ് നല്‍കിയ ഹരജി ഹൈക്കോടതി കോടതി ചിലവ് സഹിതം തള്ളി. പരാതിയില്‍ അവ്യക്തതയാണ് നിറഞ്ഞിരിക്കുന്നതെന്ന് കോടതി വിലയിരുത്തി.

ആരോപണത്തിലൂടെ തെളിവുണ്ടാക്കാനുള്ള ശ്രമമാണുണ്ടായത്. കോടതിക്ക് തെളിവ് തേടി നടക്കാനാവില്ല. അവ്യക്തമായ കുറെ ആരോപണങ്ങളിലൂടെ വലയെറിഞ്ഞുനോക്കുകയാണ് ഹരജിക്കാരന്‍ ചെയ്തതെന്നും ജസ്റ്റിസ് കമാല്‍ പാഷ വിധി പ്രസ്താവിച്ചുകൊണ്ടു പറഞ്ഞു.

മീന്‍ ലഭിക്കുമെന്ന പ്രതീക്ഷയിലുള്ള പരാതിക്കാരന്റെ ഇത്തരം നടപടികള്‍ അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. പ്രഥമദൃഷ്ട്യാ തെളിവില്ലാത്തതും വസ്തുതക്ക് നിരക്കാത്തതുമാണ് പരാതി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തിരഞ്ഞെടുപ്പില്‍ ക്യത്രിമം നടത്തിയെന്നാണ് ആരോപണം. എന്നാല്‍ ജനപ്രാതിനിധ്യ നിയമത്തിലെ സെഷന്‍ 83(1) പ്രകാരം ഇതിന് വ്യക്തമായ തെളിവുകളില്ലെന്നും ഈ സാഹചര്യത്തില്‍ എതിര്‍കക്ഷിയായ പി കരുണാകരന് കോടതി ചിലവ് ഹരജിക്കാരന്‍ നല്‍കണമെന്നും വ്യക്തമാക്കിയാണ് ഹരജി തള്ളിയത്.

എല്‍ ഡി എഫ് വ്യാപകമായി കള്ളവോട്ട് നടത്തിയെന്നും തിരഞ്ഞെടുപ്പ് റദ്ധാക്കണമെന്നും ആവശ്യപ്പെട്ടാണ് ടി സിദ്ദീഖ് ഹര്‍ജി നല്‍കിയത്. 2014 ഏപ്രില്‍ 10ന് നടന്ന തിരഞ്ഞെടുപ്പില്‍ 6921 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് പി.കരുണാകരന് ലഭിച്ചിട്ടുള്ളതെന്നും കള്ളവോട്ട് നടന്ന ബൂത്തുകളുടെ പട്ടികയുള്‍പ്പെടെ തിരഞ്ഞെടുപ്പു ദിവസം തന്നെ വരണാധികാരികള്‍ക്ക് പരാതി നല്‍കിയിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.

അതിനിടെ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ടി സിദ്ദിഖ് 'കെ വാര്‍ത്ത'യോട് പറഞ്ഞു. കള്ളവോട്ട് സംബന്ധിച്ചുള്ള നിയമ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കാസര്‍കോട് തിരഞ്ഞെടുപ്പ്: ടി സിദ്ദീഖിന്റെ ഹരജി കോടതി ചിലവ് സഹിതം തള്ളി


Keywords : Kasaragod, Election, P. Karunakaran-MP, High-Court, Congress, High-Court, T Sideeque, Kasaragod Parliament Election: High Court rejected T Siddique's petition.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia