city-gold-ad-for-blogger

കുടുംബാംഗങ്ങളുടെ ജനനത്തീയതി വരുന്ന 120 നോട്ടുകളുടെ ശേഖരം; നാണയങ്ങൾക്കൊപ്പം അപൂർവ തപാൽ സ്റ്റാമ്പുകളും കത്തുകളും; ഇന്ത്യ, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സുകളിൽ ഇടം നേടി പൈക്കയിലെ ഹമീദ്

Ex-NRI Hameed from Kasaragod sets India and Asia Book of Records for unique currency collection matching 120 family birthdates
Photo: Arranged

● 1995-ൽ പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഒരു അണ നാണയത്തിൽ തുടങ്ങിയതാണ് ഈ കൗതുകം
● കിഴക്കൻ പാകിസ്താൻ കറൻസിയും 1917-1922 കാലത്തെ റഷ്യൻ സ്റ്റാമ്പ് കറൻസിയും ശേഖരത്തിലുണ്ട്
● തിരുവിതാംകൂർ അഞ്ചൽ സ്റ്റാമ്പുകളും ആദ്യത്തെ കുഞ്ഞൻ ബാലറ്റ് പെട്ടിയും ഇദ്ദേഹം സൂക്ഷിക്കുന്നു
● 1998-ൽ മുൻ രാഷ്ട്രപതി കെ ആർ നാരായണൻ്റെ ഓഫീസിൽ നിന്ന് ലഭിച്ച മറുപടിക്കത്തും ശേഖരത്തിലുണ്ട്

-കുഞ്ഞിക്കണ്ണൻ മുട്ടത്ത് 

ബദിയടുക്ക: (KasargodVartha) കുടുംബാംഗങ്ങളുടെ ജനനത്തീയതിയുമായി പൊരുത്തപ്പെടുന്ന 10 രൂപ നോട്ടുകൾ ശേഖരിച്ചുവെച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം പിടിച്ചിരിക്കുകയാണ് കാസർകോട് നെല്ലിക്കട്ട പൈക്കയിലെ മുൻ പ്രവാസി ഹമീദ്. പഴയ നാണയങ്ങൾക്കൊപ്പം അപൂർവ തപാൽ സ്റ്റാമ്പുകളും കത്തുകളുടെയും വലിയൊരു ശേഖരവും ഇവിടെയുണ്ട്.

Ex-NRI Hameed from Kasaragod sets India and Asia Book of Records for unique currency collection matching 120 family birthdates

ഒരു അണ നാണയത്തിൽ തുടങ്ങി

1995-ൽ പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഒരു സഹപാഠി കയ്യിൽനിന്ന് പുറത്തെടുത്ത് കാണിച്ച ഒരു അണ നാണയത്തിലുള്ള കൗതുകമാണ് ശേഖരം തുടങ്ങാൻ കാരണം. കറൻസി നോട്ടുകളുടെയും തപാൽ സ്റ്റാമ്പുകളുടെയും പഴയ കത്തുകളുടെയും ശേഖരമായി അത് വളരുകയായിരുന്നു.

Ex-NRI Hameed from Kasaragod sets India and Asia Book of Records for unique currency collection matching 120 family birthdates

ഒടുവിൽ കുടുംബാംഗങ്ങളുടെ ജനനത്തീയതിയുമായി പൊരുത്തപ്പെടുന്ന 10 രൂപ നോട്ടുകൾ ശേഖരിച്ച് ഹമീദ് റെക്കോർഡും സ്വന്തമാക്കി. സെപ്റ്റംബർ 22-ന് സ്ഥിരീകരിച്ച റെക്കോർഡ് പ്രകാരം, കുടുംബാംഗങ്ങളുടെ ജനനത്തീയതിയുമായി പൊരുത്തപ്പെടുന്ന ഏറ്റവും കൂടുതൽ 10 രൂപ കറൻസി നോട്ടുകൾ ശേഖരിച്ച വ്യക്തിയെന്ന നേട്ടമാണ് അദ്ദേഹം സ്വന്തമാക്കിയത്. ആകെ 120 നോട്ടുകളാണ് ഇത്തരത്തിൽ ശേഖരിച്ചത്. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൻ്റെയും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൻ്റെയും അംഗീകാരവും ലഭിച്ചു.

കുടുംബാംഗങ്ങളുടെ ജനനത്തീയതികൾ

പിതാവിൻ്റെ ഭാഗത്തേക്കാൾ കൂടുതൽ അംഗങ്ങളുള്ളതിനാൽ അമ്മ ഖദീജയുടെ കുടുംബത്തെയാണ് നോട്ടുകൾ ശേഖരിക്കുന്നതിനായി അദ്ദേഹം തിരഞ്ഞെടുത്തത്. കുടുംബത്തിലെ 122 ബന്ധുക്കളുടെ ജനനത്തീയതികൾ ശേഖരിക്കുകയും അവ സ്ഥിരീകരിക്കുന്ന രേഖകൾ കണ്ടെത്തുകയും ചെയ്ത ശേഷമാണ് ഹമീദ് അന്വേഷണം ആരംഭിച്ചത്.

മാതാമഹൻ മമ്മുണ്ണി 1921 മാർച്ച് 22-ന് ജനിച്ചതുമുതൽ പുതിയ തലമുറയിലെ അഹ്ലം സിയ 2026 ഫെബ്രുവരി 1-ന് ജനിച്ചതുവരെയുള്ള ജനനത്തീയതികൾ ഈ ശേഖരണത്തിൻ്റെ ഭാഗമാണ്. 2008 ഓഗസ്റ്റ് 8-ന് ജനിച്ച സഹോദരപുത്രൻ ഇശാനുവിൻ്റെ ജനനത്തീയതിയുമായി പൊരുത്തപ്പെടുന്ന '080808' എന്ന സീരിയൽ നമ്പറുള്ള നോട്ട് പുനെയിൽ നിന്നാണ് സ്വന്തമാക്കിയത്.

തിരുവിതാംകൂർ അഞ്ചൽ മുതൽ റഷ്യൻ സ്റ്റാമ്പ് വരെ

ഇന്ത്യയിലെ പഴയ നാണയങ്ങളും നോട്ടുകളും മാത്രമല്ല, വിവിധ രാജ്യങ്ങളുടെയും കറൻസികളുമുണ്ട്. കിഴക്കൻ പാകിസ്ഥാനിൽ പ്രചാരത്തിലുണ്ടായിരുന്ന ബംഗാളിയും ഉറുദുവും രേഖപ്പെടുത്തിയ പാകിസ്താൻ കറൻസി നോട്ടും ശേഖരത്തിലുണ്ട്. 1917 മുതൽ 1922 വരെയുള്ള റഷ്യയിലെയും സോവിയറ്റ് യൂണിയനിലെയും കാലഘട്ടവുമായി ബന്ധപ്പെട്ട സ്റ്റാമ്പ് കറൻസിയും ഹമീദ് സൂക്ഷിക്കുന്നു.

Ex-NRI Hameed from Kasaragod sets India and Asia Book of Records for unique currency collection matching 120 family birthdates

കേരളം വിവിധ നാട്ടുരാജ്യങ്ങളായി നിലനിന്നിരുന്ന കാലത്ത് തിരുവിതാംകൂർ പുറത്തിറക്കിയ സ്റ്റാമ്പുകളുമുണ്ട്. ‘ട്രാവൻകൂർ അഞ്ചൽ’ എന്നെഴുതിയിരുന്ന ആ കാലത്തെ സ്റ്റാമ്പുകളിൽ 6 കാശ്, 7 ചക്രം, 3 അണ എന്നീ മൂല്യങ്ങളുള്ളവയും ഉൾപ്പെടുന്നു.

Ex-NRI Hameed from Kasaragod sets India and Asia Book of Records for unique currency collection matching 120 family birthdates

രാഷ്ട്രപതി ഭവനിൽ നിന്നുള്ള കത്ത്

1998-ൽ അന്നത്തെ രാഷ്ട്രപതി കെ ആർ നാരായണന് അയച്ച പുതുവത്സര സന്ദേശത്തിന് മറുപടിയായി രാഷ്ട്രപതിയുടെ ഓഫീസിൽനിന്ന് ലഭിച്ച കത്തും, ശബരിമല സന്നിധാനത്തുനിന്ന് സുഹൃത്തയച്ച കത്തും ഇദ്ദേഹം സൂക്ഷിക്കുന്നു. ആദ്യമായി ഇറക്കിയ കുഞ്ഞൻ ബാലറ്റ് പെട്ടിയും ഹമീദിൻ്റെ ശേഖരത്തിലുണ്ട്.

Ex-NRI Hameed from Kasaragod sets India and Asia Book of Records for unique currency collection matching 120 family birthdates

ശേഖരിച്ച വസ്തുക്കൾ സംരക്ഷിക്കാൻ വീട്ടിൽ പ്രത്യേകമായി ഒരു മുറിയും അദ്ദേഹം ഒരുക്കിയിട്ടുണ്ട്. ഭാര്യ ഫാത്വിമയും മക്കളായ ഖദീജത്ത് ഫമീദ, മുഹമ്മദ് ഫൈസാൻ, ആദിൽ ഫഹിം, ആഇശ ഫസറിൻ, ഫറ ഫാത്വിമ എന്നിവരും ഹമീദിന് പിന്തുണ നൽകുന്നു. ശേഖരത്തിൽ ഉൾപ്പെട്ട ബന്ധുക്കളെ പങ്കെടുപ്പിച്ച് കുടുംബസംഗമം സംഘടിപ്പിക്കാനും ഹമീദ് ഒരുങ്ങുകയാണ്.

ഈ വാർത്ത നിങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. കൂടുതല്‍ വാർത്തകളും വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക. 

Article Summary: Ex-NRI Hameed from Kasaragod sets double records for currency and stamp collections.

#KasargodVartha #KasaragodNews #AsiaBookOfRecords #IndiaBookOfRecords #CurrencyCollection #Numismatics #Philately #MalayalamNews #RenuNews

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Kunhikannan Muttath
Kunhikannan Muttath

46 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia