ഹൈകോടതി ഉത്തരവ് മാനിക്കാതെ തെക്കിൽ ദേശീയപാതയോരത്തെ വീട് ഏറ്റെടുത്തു: കമ്മീഷൻ കളക്ടറോട് റിപ്പോർട്ട് തേടി
● രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു.
● ചെങ്കള തെക്കിൽ ഫെറി സ്വദേശികളായ സി. എം. മിസിരിയയും കെ. കൗലത്തുമാണ് പരാതിക്കാർ.
● വീട്ടിലെത്തിയ ഉദ്യോഗസ്ഥർ കുടിവെള്ള പൈപ്പും മതിലും നശിപ്പിച്ചതായി ആരോപണം.
● നിയമാനുസരണമാണ് സ്ഥലം ഏറ്റെടുത്തതെന്നാണ് കളക്ടർ കമ്മീഷനെ അറിയിച്ചത്.
● വീട് പകുതിയായി ഏറ്റെടുത്താൽ വാസയോഗ്യമല്ലെന്നും മുഴുവനായും ഏറ്റെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
കാസർകോട്: (KasargodVartha) ദേശീയപാതാ നിർമ്മാണത്തിന് വേണ്ടി നഷ്ടപരിഹാരം നൽകുകയോ പുനരധിവാസം ഉറപ്പാക്കുകയോ ചെയ്യാതെ സ്ഥലം ഏറ്റെടുത്തെന്ന പരാതിയിൽ ജില്ലാ കളക്ടർ രണ്ടാഴ്ചക്കകം വിശദീകരണം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു. ചെങ്കള തെക്കിൽ ഫെറി സ്വദേശികളായ സി. എം. മിസിരിയ, കെ. കൗലത്ത് എന്നിവർ സമർപ്പിച്ച പരാതിയിലാണ് ഈ നടപടി.
ഹൈകോടതി ഉത്തരവ് പോലും മാനിക്കാതെ 2025 മാർച്ച് 22-ന് സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ വീട്ടിലെത്തിയ ഉദ്യോഗസ്ഥർ കുടിവെള്ള പൈപ്പും ഗേറ്റും മതിലും ‘നശിപ്പിച്ചു’ എന്നും പരാതിയിൽ പറയുന്നു. അതേസമയം, നിയമാനുസരണമാണ് സ്ഥലം ഏറ്റെടുത്തതെന്ന് ജില്ലാ കളക്ടർ കമ്മീഷനെ അറിയിച്ചു. വീട് പകുതിയായി ഏറ്റെടുത്താൽ താമസിക്കാൻ കഴിയില്ലെന്നും മുഴുവനായും ഏറ്റെടുക്കണമെന്നുമാണ് പരാതിക്കാർ ആവശ്യപ്പെട്ടത്. തുടർന്നാണ് ആർബിട്രേറ്ററായ ജില്ലാ കളക്ടറിൽ നിന്ന് കമ്മീഷൻ വിശദീകരണം ചോദിച്ചത്.
സംഘർഷവും ജീവനൊടുക്കുമെന്ന ഭീഷണിയും
ആഴ്ചകൾക്ക് മുൻപ് ഈ വീട്, പോലീസ് സംഘത്തിനൊപ്പം എത്തിയ ഉദ്യോഗസ്ഥർ ഇടിച്ച് പൊളിക്കാൻ ശ്രമിച്ചത് സംഘർഷത്തിന് ഇടയാക്കിയിരുന്നു. വീട്ടുകാർ ജീവനൊടുക്കുമെന്ന് ഭീഷണിയും മുഴക്കി. എംഎൽഎ എൻ. എ. നെല്ലിക്കുന്ന് അടക്കമുള്ളവർ സ്ഥലത്തെത്തി കളക്ടറുമായി സംസാരിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് വീട് പൊളിക്കുന്നത് താത്ക്കാലികമായി നിർത്തിവെച്ചത്.
വീട് പകുതി മാത്രം പൊളിക്കുന്നതുകൊണ്ടും റോഡ് വീടിന്റെ ഉയരത്തോളം കെട്ടിപ്പൊക്കുന്നതും കാരണം തങ്ങൾക്ക് ഇവിടെ വാസയോഗ്യം സാധ്യമല്ലെന്നും മുഴുവൻ വീടും സ്ഥലവും ഏറ്റെടുത്ത് അർഹമായ നഷ്ടപരിഹാരം നൽകണമെന്നുമായിരുന്നു വീട്ടുകാരുടെ ആവശ്യം. എൻജിനീയറിംഗ് വിഭാഗം അടക്കം ഇത്തരത്തിലാണ് കളക്ടർക്ക് റിപ്പോർട്ടും നൽകിയിരുന്നത്. എന്നാൽ ഇതൊന്നും മാനിക്കാതെയാണ് വീട് പൊളിക്കാൻ ശ്രമിച്ചതെന്നാണ് ആക്ഷേപം.
Old story: https://www.kasargodvartha.com/kasaragod/nh66-construction-halted-kasaragod-compensation-dispute/cid17717938.htm
ദേശീയപാതാ നിർമ്മാണത്തിൽ ഭൂമി നഷ്ടപ്പെടുന്നവർക്ക് അർഹമായ നഷ്ടപരിഹാരം ലഭിക്കുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായം എഴുതുക.
Article Summary: Human Rights Commission seeks explanation on land acquisition without compensation.
#NationalHighway #LandAcquisition #HumanRightsCommission #Kasaragod #NH66 #Compensation






