city-gold-ad-for-blogger

എറണാകുളത്ത് മരണപ്പെട്ട കാസര്‍കോട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു; തിരിച്ചറിഞ്ഞത് രണ്ടു മാസത്തിനു ശേഷം

കാഞ്ഞങ്ങാട്: (www.kasaragodvartha.com 21.02.2020) എറണാകുളത്ത് മരണപ്പെട്ട കാസര്‍കോട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. രാജപുരം പൈനിക്കരയിലെ മാത്യു ജേക്കബ്ബിന്റെ (55) മൃതദേഹമാണ് നാട്ടിലെത്തിച്ച് സംസ്‌കരിച്ചത്. ആദ്യം തിരിച്ചറിയാതിരുന്നതിനെ തുടര്‍ന്ന് രണ്ടു മാസത്തോളമാണ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കേണ്ടി വന്നത്.

എറണാകുളത്ത് സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തുവന്നിരുന്ന മാത്യു ജേക്കബ്ബ് 2019 ഡിസംബര്‍ 24ന് വിളിച്ചപ്പോള്‍ രാജപുരം ചര്‍ച്ചിലെ തിരുനാളിന് വരാമെന്ന് മാത്യു വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാല്‍ ഇതിനു ശേഷം ജേക്കബിനെ കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല. ഇതോടെ ഫെബ്രുവരി 10ന് ബന്ധുക്കള്‍ രാജപുരം പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. പോലീസ് അന്വേഷണത്തിലാണ് മാത്യു എന്ന് പേരുള്ള ഒരാളുടെ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലുള്ളതായി വിവരം കിട്ടിയത്. ഇതോടെ രാജപുരം എസ് ഐ രാജീവനും സിവില്‍ പോലീസ് ഓഫീസര്‍ ഷിബുവും ബന്ധുക്കളെയും കൂട്ടി എറണാകുളം ആശുപത്രിയിലെത്തുകയും മൃതദേഹം മാത്യുവിന്റേതാണെന്ന് തിരിച്ചറിയുകയും ചെയ്തു.

ഹൃദയാഘാതത്തെ തുടര്‍ന്ന് റോഡരികില്‍ അബോധാവസ്ഥയിലായിരുന്ന മാത്യുവിനെ എറണാകുളം പോലീസാണ് ആശുപത്രിയിലെത്തിച്ചിരുന്നത്. പിന്നീട് മരണം സംഭവിക്കുകയായിരുന്നു. പേര് പറഞ്ഞിരുന്നുവെങ്കിലും നാടും മറ്റ് വിലാസവും വെളിപ്പെടുത്തിയിരുന്നില്ല. ഇതോടെ ആളെ തിരിച്ചറിയാനാവാതെ ബന്ധുക്കളെയും കാത്ത് മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു.

ഭാര്യ: പരേതയായ കുന്നേല്‍ സോഫി. മക്കള്‍: ജോയല്‍ (വിദ്യാര്‍ത്ഥി, ന്യൂസിലാന്‍ഡ്), ജോയ്സ്, സ്നേഹ (ഇരുവരും ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍).

എറണാകുളത്ത് മരണപ്പെട്ട കാസര്‍കോട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു; തിരിച്ചറിഞ്ഞത് രണ്ടു മാസത്തിനു ശേഷം

Keywords: Kasaragod, Kerala, news, Dead body, Ernakulam, Kochi, Death, burial, Kasaragod native's dead body buried   < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia