city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Execution | യുഎഇയില്‍ വധശിക്ഷയ്ക്ക് വിധേയമാക്കിയ 2 മലയാളികളില്‍ ഒരാള്‍ കാസര്‍കോട് സ്വദേശി; മരണപ്പെട്ടത് ചീമേനിയിലെ മുരളീധരന്‍

Kasaragod Native Executed in UAE
Photo: Arranged

● കാസര്‍കോട് ചീമേനി പദാവൂരിലെ കേശവന്റെ മകനാണ് മുരളീധരന്‍.
● അല്‍ഐനിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
● മലയാളിയുടെ മരണത്തിലാണ് മുരളീധരന്‍ വിചാരണ നേരിട്ടത്.

കാസര്‍കോട്: (KasargodVartha) യുഎഇയില്‍ വധശിക്ഷ നടപ്പാക്കിയ രണ്ട് മലയാളികളില്‍ ഒരാള്‍ കാസര്‍കോട് സ്വദേശി. കാസര്‍കോട് ചീമേനി പദാവൂരിലെ കേശവന്റെ മകന്‍ മുരളീധരന്‍ (43), തലശേരി നെട്ടൂര്‍ സ്വദേശി അരങ്ങിലോട്ട് തെക്കെപറമ്പില്‍ മുഹമ്മദ് റിനാഷ് (29) എന്നിവരുടെ ശിക്ഷയാണ് യുഎഇ അധികൃതര്‍ നടപ്പാക്കിയത്. കൊലപാതക കേസിലാണ് ഇരുവരെയും ശിക്ഷിച്ചത്. ഈ വിവരം യുഎഇ അധികൃതര്‍ വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കുകയായിരുന്നു.

2009ല്‍ അല്‍ഐനിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മോഷണശ്രമത്തിനിടെ മരിച്ച മലപ്പുറം തിരൂര്‍ സ്വദേശിയായ മൊയ്തീനെ മരുഭൂമിയില്‍ കുഴിച്ചിട്ടുവെന്നാണ് മുരളീധരനെതിരെയുള്ള കേസ്. മൊയ്തീനെ കാണാതായതിനെ തുടര്‍ന്ന് കുടുംബം നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവരുന്നത്. മൊയ്തീന്റെ ഫോണില്‍ മറ്റൊരു സിം കാര്‍ഡ് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. ഈ ഫോണ്‍ മുരളീധരന്‍ ഉപയോഗിക്കുകയായിരുന്നു. മുരളീധരന്റെ പിതാവിന്റെ പേരിലുള്ള സിം കാര്‍ഡാണ് മൊയ്തീന്റെ ഫോണില്‍ ഉപയോഗിച്ചിരുന്നത്. ഇതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലാണ് മുരളീധരന്‍ പിടിയിയത്.

 Kasaragod Native Executed in UAE

അതേസമയം കഴിഞ്ഞ മാസം ഫെബ്രുവരി 14ന് മകന്‍ വിളിച്ചപ്പോള്‍ മാത്രമാണ് വധശിക്ഷയ്ക്ക് വിധിച്ച കാര്യം അറിഞ്ഞതെന്ന് മുരളീധരന്റെ പിതാവ് കേശവന്‍ പ്രതികരിച്ചു. കേസില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ളവരെ ബന്ധപ്പെട്ടിരുന്നതായും അദ്ദേഹം വ്യക്തമാക്കി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാന്‍ നിയമ തടസങ്ങള്‍ ഉള്ളത് കൊണ്ട് യുഎഇയില്‍ തന്നെ സംസ്‌കരിക്കുമെന്നാണ് സൂചന.

2023ല്‍ അല്‍ഐനില്‍ യുഎഇ സ്വദേശിയെ കൊലപ്പെടുത്തിയ കേസിലാണ് മുഹമ്മദ് റിനാശിന്റെ ശിക്ഷ നടപ്പാക്കിയത്. യുഎഇ പൗരന്റെ വീട്ടില്‍ വെച്ചുണ്ടായ വാക് തര്‍ക്കം കയ്യാങ്കളിയിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. റിനാശിന്റെ മൃതദേഹം അവസാനമായി കാണാന്‍ ബന്ധുക്കള്‍ യുഎഇയില്‍ എത്തിയിട്ടുണ്ട്. വീട്ടുജോലിക്കിടെ നാലര മാസം പ്രായമുള്ള കുഞ്ഞ് മരിച്ച കേസില്‍ ഉത്തര്‍പ്രദേശ് സ്വദേശിനി ശഹ്സാദി ഖാന്റെ വധശിക്ഷയും ഫെബ്രുവരി 15ന് അബുദബിയില്‍ നടപ്പാക്കിയിരുന്നു.

ഈ വാർത്ത എല്ലാവരിലേക്കും ഷെയർ ചെയ്യാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കല്ലേ!

One of the two Malayalis executed in the UAE is from Kasaragod. Muralidharan, son of Kesavan from Cheemeni, was executed along with Mohammed Rinash from Thalassery. They were convicted in separate murder cases. Muralidharan was accused of burying Moideen in the desert, while Rinash was convicted of killing a UAE citizen.

#UAEExecution #Kasaragod #DeathPenalty #Muralidharan #CrimeNews #Malayali

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia