മിസ്റ്റര്‍ കേരള ബ്യൂട്ടി പേജന്റില്‍ മാറ്റുരയ്ക്കാന്‍ കാസര്‍കോട്ടെ മൊഞ്ചന്‍ അഹ് മദ് ജാസിമും; മത്സരം 20ന് കോഴിക്കോട് കടവ് റിസോര്‍ട്ടില്‍
Dec 15, 2018, 22:58 IST
കാസര്‍കോട്: (www.kasargodvartha.com 15.12.2018) വാസ്പ് ഇവന്റ് മാനേജ്‌മെന്റ് ആന്‍ഡ് ഡ്രീം ഡേ മേക്കേഴ്‌സ് സംഘടിപ്പിക്കുന്ന മിസ്റ്റര്‍ കേരള ബ്യൂട്ടി പേജന്റില്‍ മാറ്റുരയ്ക്കാന്‍ കാസര്‍കോട്ടെ മൊഞ്ചന്‍ കെ ബി അഹ് മദ് ജാസിമും. ഡിസംബര്‍ 20ന് കോഴിക്കോട് കടവ് റിസോര്‍ട്ടില്‍ നടക്കുന്ന മത്സരത്തില്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 20 പേരെയാണ് ഒഡീഷനിലൂടെ തിരഞ്ഞെടുത്തിരിക്കുന്നത്. കൊച്ചി, തൃശൂര്‍, കോഴിക്കോട്, വയനാട്, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ മത്സരത്തിന്റെ ഒഡീഷന്‍ നടന്നത്.
കാസര്‍കോട് നിന്നുള്ള ഏക പ്രതിനിധിയാണ് കാസര്‍കോട് തളങ്കര ബാങ്കോട്ടെ ഷഹല കോട്ടേജില്‍ ബഷീര്‍ വോളിബോളിന്റെ മകന്‍ അഹ് മദ് ജാസിം. കോഴിക്കോട് മെഴ്‌സിഡസ് ബെന്‍സിന്റെ ബ്രിഡ്ജ് വേ മോട്ടോഴ്‌സില്‍ ടെറിട്ടൊറി സെയില്‍സ് മാനേജറായി ജോലി ചെയ്തുവരികയാണ് ജാസിം. ബംഗളൂരുവില്‍ നിന്നും മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് കോഴിക്കോട്ട് ജോലിക്ക് കയറിയത്. റാംപ് വാക്ക്, ഇന്ററാക്ടീവ്, മോഡലിംഗ് തുടങ്ങിയ ഇനങ്ങളില്‍ മികവ് പുലര്‍ത്തുന്നവരെയാണ് ബ്യൂട്ടി മിസ്റ്റര്‍ കേരളയായി തിരഞ്ഞെടുക്കുന്നത്.
അഞ്ചുവര്‍ഷമായി മോഡലിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന തനിക്ക് മത്സരത്തില്‍ വിജയിക്കാന്‍ കഴിയുമെന്നുള്ള ഉറച്ച വിശ്വാസമുണ്ടെന്ന് ജാസിം കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. പാലക്കുന്നിലെ പവര്‍ ജിംനേഷ്യം ഉടമ ഉദയന്‍ മാസ്റ്ററുടെ കീഴിലാണ് അഹ് മദ് ജാസിം പരിശീലനം നടത്തിയത്. കാസര്‍കോട്ടെ സാംസ്‌കാരിക കായിക രംഗത്ത് മികവ് പുലര്‍ത്തുന്ന ഡിഫന്‍സ് ബാങ്കോടിന്റെ പ്രവര്‍ത്തകന്‍ കൂടിയാണ് അഹ് മദ് ജാസിം. സഫൂറയാണ് മാതാവ്. ഡോ. ഷമീമ (ദന്ത സ്‌പെഷ്യലിസ്റ്റ്, കോഴിക്കോട്), ഡോ. ഷഹല (സ്പീച്ച് തെറാപ്പിസ്റ്റ്, ഖത്തര്‍), ഡോ. സന (എം ബി ബി എസ്, ദുബൈ), ഷമ (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, കോഴിക്കോട്) എന്നിവര്‍ സഹോദരങ്ങളാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mr. Kerlaa, Kasaragod, News, Ahmed Jasim, Kasaragod native selected to Mr Kerala Beauty pageant