Shirur Tragedy | ഷിരൂരിൽ അർജുന്റെ ലോറി പുഴയിൽ പുതഞ്ഞ സ്ഥല നിർണയം നടത്തിയത് കാസർകോട് സ്വദേശി
ഷിരൂർ: (KasargodVartha) കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിൽ കോഴിക്കോട് സ്വദേശി അർജുൻ അപകടത്തിൽപ്പെട്ട സംഭവത്തിൽ നിർണായകമായ കണ്ടെത്തൽ നടത്തിയത് കാസർകോട്ടുകാരൻ. ലോറി കിടക്കുന്ന നദിക്കടിയിലെ സ്ഥലം നിർണയം നടത്തിയത് ചെറുവത്തൂർ മുഴക്കോത്ത് അരയാലിൻ കീഴിൽ സ്വദേശിയും സൂറത്ത്കൽ എൻഐടി പ്രൊഫസറുമായ ഡോ. ശ്രീവത്സ കൊളത്തായരാണ്.
കുന്നിടിഞ്ഞ് മണ്ണ് കല്ലും പതിക്കുന്നതിൻെറ വ്യാപ്തിയും കനവും കണക്കാക്കി ശാസ്ത്രീയമായ സൂത്രവാക്യം ഉപയോഗിച്ചുള്ള 'അലെർടിക് മോഡൽ' ഉണ്ടാക്കി ലോറി പുഴയിലെ മണ്ണിനടിയിൽ കിടക്കുന്ന സ്ഥലം കൃത്യമായി നിർണയിച്ചത് ശ്രീവത്സനാണ്. ദേശീയ ദുരന്ത നിവാരണ അതോററ്റിയുടെ ക്ഷണപ്രകാരമാണ് അദ്ദേഹം ഷിരൂരിൽ എത്തിയത്.
കഴിഞ്ഞ വർഷം പെരിയയിൽ ദേശീപാത നിർമാണത്തിനിടെ മേൽപാലം തകർന്നപ്പോൾ ഇതേ കുറിച്ച് അന്വേഷിച്ച് റിപോർട് സമർപിക്കാൻ നിയോഗിച്ച സംഘത്തിലും ശ്രീവത്സൻ ഉണ്ടായിരുന്നു. മുഴക്കോം – അരയാലിൻ കീഴിലെ ബാലകൃഷ്ണ കൊളത്തായ -ശാരദ അന്തർജനം ദമ്പതികളുടെ മകനാണ് ശ്രീവത്സൻ.