city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുംബൈയില്‍ റെയില്‍വേ മേല്‍പാലത്തില്‍ തിക്കിലും തിരക്കിലുംപെട്ട് മരണപ്പെട്ടവരില്‍ കാസര്‍കോട് സ്വദേശിനിയും

കാസര്‍കോട്: (www.kasargodvartha.com 30.09.2017) മുംബൈയില്‍ റെയില്‍വേ മേല്‍പാലത്തില്‍ തിക്കിലും തിരക്കിലുംപെട്ട് മരണപ്പെട്ടവരില്‍ കാസര്‍കോട് സ്വദേശിനിയും. ഉപ്പള സോങ്കാലിലെ പരേതനായ മഹാബലഷെട്ടിയുടെ മകള്‍ സുജാത പി ആള്‍വ (52)യാണ് മരിച്ചത്. വിവരമറിഞ്ഞ് ബന്ധുക്കള്‍ മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്. ഇന്‍കം ടാക്സ് ഉദ്യോഗസ്ഥനും വാമഞ്ചൂര്‍ സ്വദേശിയുമായ ഭര്‍ത്താവ് പുരുഷോത്തമയ്ക്കൊപ്പം മുംബൈയില്‍ ആണ് സുജാത താമസം.

വെള്ളിയാഴ്ച രാവിലെയാണ് രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്. 23 പേരാണ് സബര്‍ബന്‍ റെയില്‍വെ സ്റ്റേഷനുകളില്‍ ഒന്നായ എല്‍ഫിന്‍സ്റ്റള്‍ റോഡിലെ മേല്‍പ്പാലത്തില്‍ തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ടത്. പരിക്കേറ്റ നിരവധി പേര്‍ ചികിത്സയിലാണ്. ഇരു സ്റ്റേഷനുകളിലുമായി ഒരേ സമയം നാലു ട്രെയിനുകള്‍ വന്നതും കനത്ത മഴയെ തുടര്‍ന്ന് ജനങ്ങള്‍ മേല്‍പ്പാലത്തിലേക്ക് ഇരച്ചു കയറിയതുമാണ് അപകടത്തിനു കാരണമായത്. മഴ കുറഞ്ഞപ്പോള്‍ പാലത്തിനു മുകളില്‍ കയറിയവര്‍, തിടുക്കത്തില്‍ ഇറങ്ങി തുടങ്ങിയതും അപകടത്തിലേയ്ക്ക് നയിച്ചു.

മുംബൈയില്‍ റെയില്‍വേ മേല്‍പാലത്തില്‍ തിക്കിലും തിരക്കിലുംപെട്ട് മരണപ്പെട്ടവരില്‍ കാസര്‍കോട് സ്വദേശിനിയും

പ്രജ്ഞ, പ്രേരണ എന്നിവര്‍ സുജാതയുടെ മക്കളാണ്. മാതാവ്: സീത. സഹോദരങ്ങള്‍: അശോകന്‍, വിനോദ്, പ്രവീണ്‍, വിനയ, ജയലക്ഷ്മി. അപകടത്തില്‍ മംഗളൂരു സ്വദേശിനിയായ സുമലത സി ഷെട്ടിയും മരണപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Railway, Treatment, Train, Rain, Kasaragod native included in Mumbai stampede deaths.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia