എല്‍ ഇ ഡി ബള്‍ബിനകത്ത് ഒളിപ്പിച്ച് കടത്തുകയായിരുന്ന 466 ഗ്രാം സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി പിടിയില്‍
Oct 8, 2017, 15:39 IST
കൊച്ചി: (www.kasargodvartha.com 08.10.2017) എല്‍ ഇ ഡി ബള്‍ബിനകത്ത് ഒളിപ്പിച്ച് കടത്തുകയായിരുന്ന 466 ഗ്രാം സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി പോലീസ് പിടിയിലായി. കാസര്‍കോട് സ്വദേശിയായ മുഹമ്മദിനെയാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍വെച്ച് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് പിടികൂടിയത്.
വേഗത്തില്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം എല്‍ ഇഡി ബള്‍ബിന്റെ ഭാഗമാണെന്ന് തോന്നുന്ന വിധത്തിലാണ് സ്വര്‍ണം കടത്തിയത്. ദുബൈയില്‍ നിന്നെത്തിയ മറ്റൊരു യാത്രക്കാരനില്‍ നിന്ന് ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്ന 300 ഗ്രാം സ്വര്‍ണവും പിടികൂടിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, gold, Held, Kasaragod native held in Kochi with gold
Keywords: Kasaragod, Kerala, news, gold, Held, Kasaragod native held in Kochi with gold