19 ലക്ഷത്തിന്റെ കുങ്കുമപ്പൂവുമായി കാസര്‍കോട് സ്വദേശി കരിപ്പൂരില്‍ പിടിയില്‍
Nov 3, 2017, 12:26 IST
കാസര്‍കോട്: (www.kasargodvartha.com 02/11/2017) 19 ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന കുങ്കുമപ്പൂവുമായി കാസര്‍കോട് സ്വദേശി കരിപ്പൂര്‍ വിമാനതാവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്റെ പിടിയിലായി. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടത്തിയ പരിശോധനക്കിടെയാണ് കാസര്‍കോട് കുഡ്ലുവിലെ റഫീഖ് (46) പിടിയിലായത്. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ദുബൈ- കോഴിക്കോട് വിമാനത്തിലെത്തിയ റഫീഖിന്റെ കൈവശമുണ്ടായിരുന്ന വസ്ത്രങ്ങള്‍ക്കും കളിപ്പാട്ടങ്ങള്‍ക്കും മിഠായി പെട്ടികള്‍ക്കുമിടയിലായി ഒളിപ്പിച്ചനിലയിലായിരുന്നു കുങ്കുമപ്പൂവ്.
36 ലക്ഷത്തിന്റെ 600 ഗ്രാം സ്വര്‍ണവുമായി മറ്റൊരു യാത്രക്കാരനും പിടിയിലായി. സ്പൈസ് ജെറ്റിന്റെ ദുബൈ -കോഴിക്കോട് വിമാനത്തിലെത്തിയ കോഴിക്കോട് കുന്ദമംഗലം ഉണ്ടോട്ടിയില്‍ നൗഷാദി (38)ന്റെ ബാഗേജില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. കുട്ടികള്‍ക്കുള്ള സൈക്കിളിന്റെ ചക്രങ്ങള്‍ക്കുള്ളിലെ ബെയറിങ്ങുകള്‍ അഴിച്ചുമാറ്റി സ്വര്‍ണം ഒളിപ്പിക്കുകയായിരുന്നു. 600 ഗ്രാം സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം കണ്ടെടുത്തത്. ഇതിന് 18 ലക്ഷം രൂപ വിലവരും.14.2 കിലോ കുങ്കുമപ്പൂവാണ് കണ്ടെടുത്തത്. ഇതിന് ഇന്ത്യന്‍ വിപണിയില്‍ 19.17 ലക്ഷം രൂപ വിലവരും.
അസിസ്റ്റന്റ് കമ്മിഷണര്‍മാരായ എം.സി. രാജേന്ദ്ര ബാബു, ദേവകിനന്ദന്‍ പന്ത്, സൂപ്രണ്ടുമാരായ പി.കെ. ഷാനവാസ്, മുഹമ്മദ് അഷ്റഫ്, ബഷീര്‍ അഹ് മദ്, ഇന്‍സ്പെക്ടര്‍മാരായ ദിനേഷ്‌കുമാര്‍, സന്തീപ് നാന്‍, എം.പി. ഗോപിനാഥ്, വി.പി. ഹരിദാസ്, പി.വി. ഗോവിന്ദപ്രകാശ് എന്നിവരടങ്ങിയ സംഘമാണ് കള്ളക്കടത്ത് പിടികൂടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Airport, Kasaragod, Arrest, News, Clothes, Toys, Sweets, Assistant Commissioner, Kasaragod native held in Karipur with Saffron worth Rs 19 Lakh.