city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ശാസ്ത്രമേളയില്‍ കഴിവുതെളിയിച്ച് കേരളത്തിന്റെ അഭിമാനമായി കാസര്‍കോട്ടുകാരന്‍ ആശ്രയ് എസ് കുമാര്‍

കാസര്‍കോട്:(www.kasargodvartha.com 03/11/2017) ശാസ്ത്രമേളയില്‍ കഴിവുതെളിയിച്ച് കേരളത്തിന്റെ തന്നെ അഭിമാനമായി കാസര്‍കോട്ടുകാരന്‍ ആശ്രയ് എസ് കുമാര്‍. ഇന്ത്യയിലെ ഏറ്റവും വലിയ ശാസ്ത്രമേളകളിലൊന്നായ ഐറിസ് നാഷണല്‍ സയന്‍സ് ഫെയറിലേക്ക് കേരളത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാര്‍ത്ഥിയാണ് ആശ്രയ് എസ് കുമാര്‍.

2017 ഐറിസ് നാഷണല്‍ സയന്‍സ് ഫെയറില്‍ ആശ്രയ് പങ്കെടുക്കുന്ന മൈക്രോബയോളജി വിഭാഗത്തില്‍ നാല് പ്രൊജക്ടുകള്‍ മാത്രമാണ് തിരഞ്ഞടുക്കപ്പെട്ടത്. ഡല്‍ഹിയില്‍ നവംബര്‍ 16,17,18 തീയതികളിലാണ് ഐറിസ് നാഷണല്‍ സയന്‍സ് ഫെയര്‍ നടക്കുന്നത്. ഇന്റല്‍ ടെക്‌നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഡിപാര്‍ട്‌മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ഡിഎസ്ടി), ഗവണ്‍മെന്റ് ഓഫ് ഇന്ത്യ, ഇന്തോ- യുഎസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഫോറം (IUSSTF) എന്നിവ സംയുക്തമായാണ് ശാസ്ത്രമേള സംഘടിപ്പിക്കുന്നത്.

ശാസ്ത്രമേളയില്‍ കഴിവുതെളിയിച്ച് കേരളത്തിന്റെ അഭിമാനമായി കാസര്‍കോട്ടുകാരന്‍ ആശ്രയ് എസ് കുമാര്‍

ഇതില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 20 ഓളം വിദ്യാര്‍ത്ഥികള്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് അമേരിക്കയില്‍ നടക്കുന്ന അന്താരാഷ്ട്ര ശാസ്ത്ര മേളയില്‍ പങ്കെടുക്കും. ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ് കൊളത്തൂര്‍ സ്വദേശിയായ ആശ്രയ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Student, School, National science fare, IUSSTF, Goverment of india, Ashray, Kasaragod native Ashray selected to IRIS National Science fair.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia