city-gold-ad-for-blogger

മയക്കുമരുന്നു ഉപയോഗം നിര്‍ത്താന്‍ സന്യാസിയാകാന്‍ പോയ കാസര്‍കോട്ടുകാരന്‍ മയക്കുമരുന്നുമായി അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 17.08.2014) മയക്കുമരുന്ന് ഉപയോഗത്തില്‍ നിന്ന് മോചിതനാകാന്‍ സന്യാസ ജീവിതം നയിക്കാന്‍ പുറപ്പെട്ട യുവാവിനെ മയക്കുമരുന്നുമായി എക്‌സൈസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് സ്വദേശി ബിനു മാത്യുവിനേയാണ് കൊച്ചി കലൂരില്‍ എക്‌സൈസ് സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

മയക്കുമരുന്ന് ഉപയോഗവും വില്‍പനയും ശീലമാക്കിയ ബിനു മാത്യു സുഹൃത്തുക്കളുടെ ഉപദേശപ്രകാരം സന്യാസ ജീവിതം നയിക്കാന്‍ ഹരിദ്വാറിലെ ആശ്രമത്തിലേക്ക് പുറപ്പെട്ടതായിരുന്നു. എന്നാല്‍ സന്യസിമാരും മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നറിഞ്ഞ ബിനു മാത്യു തിരിച്ച് വന്ന് പഴയ പണി തുടരുകയായിരുന്നു. അതിനിടെയാണ് അറസ്റ്റിലായത്. നേരത്തെ രണ്ട് തവണ ബിനു മാത്യുവിനെ മയക്കുമരുന്ന് കടത്ത് കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്.

20 വര്‍ഷം വരെ തടവും രണ്ട് ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഇപ്പോള്‍ പിടിയിലായ കേസില്‍ ബിനു മാത്യുവിനെതിരെയുള്ളതെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.
മയക്കുമരുന്നു ഉപയോഗം നിര്‍ത്താന്‍ സന്യാസിയാകാന്‍ പോയ കാസര്‍കോട്ടുകാരന്‍ മയക്കുമരുന്നുമായി അറസ്റ്റില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia