city-gold-ad-for-blogger

പാതയോരത്ത് കാടുകൾ വളർന്നു; ദേശീയ പാതയിൽ കാൽനടയാത്രക്കാർക്ക് സുരക്ഷാ ഭീഷണി, നടപടിയെടുക്കാതെ അധികൃതർ

 Image reflecting overgrown bushes along National Highway in Kasaragod
Photo: Special Arrangement

● ഉപ്പള, കുമ്പള, മൊഗ്രാൽപുത്തൂർ, കല്ലങ്കൈ ഭാഗങ്ങളിലാണ് പ്രതിസന്ധി രൂക്ഷം
● റോഡരികിലെ കാടുകൾ പാമ്പുകളുടെയും തെരുവുനായ്ക്കളുടെയും താവളമായി മാറുന്നു
● വളവുകളിലും തിരിവുകളിലും കാട് വളർന്ന് നിൽക്കുന്നത് വാഹനയാത്രക്കാരുടെ കാഴ്ച മറയ്ക്കുന്നു
● കരാർ പ്രകാരമുള്ള സമയത്ത് കാട് വെട്ടിത്തെളിക്കാൻ നിർമാണ കമ്പനി തയ്യാറാകുന്നില്ലെന്ന് ആക്ഷേപം

കാസർകോട്: (KasargodVartha) പ്രകൃതി ഭംഗിയും യാത്രയുടെ ആനന്ദവും ഒത്തുചേരുന്ന തലപ്പാടി - ചെങ്കള റീച്ചിലെ ദേശീയ പാതയുടെ മനോഹാരിതയ്ക്ക് ഭംഗം വരുത്തി പാതയോരത്ത് കാടുകൾ വളരുന്നു. കാടുകൾ വളർന്ന് നടപ്പാതയിലേക്ക് കയറിയതോടെ കാൽനടയാത്രക്കാർക്ക് ഇത് വലിയ സുരക്ഷാ ഭീഷണിയുമായിരിക്കുകയാണ്. ഉപ്പള, കുമ്പള, മൊഗ്രാൽപുത്തൂർ, കല്ലങ്കൈ ഭാഗങ്ങളിലൊക്കെ ദേശീയ പാത സർവീസ് റോഡിന് അരികിലാണ് കൂടുതലായും കാട് വളർന്ന് നടപ്പാതകളെ മൂടിയിട്ടുള്ളത്.

കാൽനടയാത്രക്കാർക്ക് ദുരിതം

നടപ്പാതകളിലേക്ക് കാട് കയറുന്നത് കാൽനടയാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. കാട് വെട്ടിത്തെളിക്കാൻ നിർമാണ കമ്പനി അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് പ്രധാന ആക്ഷേപം. പച്ചനിറഞ്ഞ നെൽവയലുകൾ, തല ഉയർത്തി നിൽക്കുന്ന മലനിരകൾ, പുഴകൾ, കടൽത്തീരങ്ങൾ, തെങ്ങിൻതോട്ടങ്ങൾ തുടങ്ങി വൈവിധ്യമാർന്ന കാഴ്ചകളാണ് ജില്ലയിലെ ദേശീയ പാത യാത്രകളിൽ സമ്മാനിക്കുന്നത്. 

ഇവയെല്ലാം ആസ്വദിച്ചാണ് യാത്രക്കാർ ഈ വഴി കടന്നുപോകുന്നത്. ഇതിനിടയിലാണ് റോഡിൻ്റെ വന്യതയും ഭംഗിയും കാടുകൾ കളങ്കമാക്കുന്നത്. ഫോട്ടോകളിൽ കാണുന്നതുപോലെ കാടുകൾ മൂടിയ ദേശീയ പാതയോരമാണ് പലയിടങ്ങളിലുമുള്ളത്.

അപകട ഭീഷണിയിൽ വാഹനങ്ങളും

ദേശീയ പാതയുടെ വളവുകളിലും തിരിവുകളിലും കാട് വളർന്ന് നിൽക്കുന്നത് എതിർ ദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾ പോലും കാണാൻ പറ്റാത്ത വിധത്തിലായിട്ടുണ്ട്. കാട് കയറുന്നത് മൂലം ഇടുങ്ങിയ സർവീസ് റോഡിൻ്റെ വീതി കുറയുകയും വാഹനങ്ങൾക്ക് വശങ്ങളിലേക്ക് ഒതുക്കാൻ കഴിയാതെ വരികയും ചെയ്യുന്നുണ്ട്. ഇതിനിടയിൽ റോഡരികിലെ കാടുകൾ പാമ്പുകളുടെയും തെരുവുനായ്ക്കളുടെയും താവളമായി മാറുന്നത് കാൽനടയാത്രക്കാർക്ക് വലിയ ഭീഷണിയുമാവുന്നുണ്ട്.

കരാർ വ്യവസ്ഥകൾ പാലിക്കുന്നില്ല

ദേശീയ പാതയുടെ നിർമാണവും പരിപാലനവും സംബന്ധിച്ച് നിർമാണ കരാറുകളിൽ വ്യക്തമായി പറയുന്നുണ്ട്. അനാവശ്യ പുല്ലുകളും കാടുകളും കൃത്യമായ മാസങ്ങളിൽ വെട്ടി മാറ്റണമെന്ന് കരാറിൽ വ്യക്തമാക്കുന്നുണ്ട്. എന്നിട്ടും ദേശീയ പാതയോരത്ത് കാട് വളരുന്നത് നിർമാണ കമ്പനിയുടെ വലിയ വീഴ്ചയാണെന്ന് നാട്ടുകാർ പറയുന്നു. കരാറിൽ പറയുന്നതുപ്രകാരം കാടുകൾ വളരാതിരിക്കാൻ പാതയോരത്ത് അലങ്കാരച്ചെടികൾ വെച്ചുപിടിപ്പിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നുണ്ട്.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം.

Article Summary: Overgrown bushes along the National Highway in Kasaragod pose a safety threat to pedestrians.

#KasargodVartha #KasaragodNews #NationalHighway #Talapady #Chengala #KeralaNews #RoadSafety #MalayalamNews #AparnaNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia