city-gold-ad-for-blogger

തലപ്പാടി - ചെങ്കള റീച്ചിൽ തട്ടിക്കൂട്ട് നടപ്പാത; ശക്തമായ മഴയിൽ ഇന്റർലോക്കുകൾ തകർന്നു

 Unscientific footpath construction on Kasaragod National Highway; Interlocks collapse in heavy rain
Photo: Special Arrangement

● സുപ്രീം കോടതി നിർദേശങ്ങൾ പാലിക്കാതെയാണ് നടപ്പാത നിർമിച്ചതെന്ന ആക്ഷേപം ശക്തമാണ്.
● അശാസ്ത്രീയമായ നിർമാണം കാരണം ഇന്റർലോക്കുകൾ മിക്കയിടങ്ങളിലും ഇളകിമാറുന്നു.
● മൊഗ്രാൽ ടൗണിന് സമീപം ഇന്റർലോക്ക് താഴ്ന്ന് വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്.
● കുഴിയെടുക്കാതെയും സിമൻ്റിട്ട് ഉറപ്പിക്കാതെയുമാണ് കരാർ കമ്പനി ഇന്റർലോക്കുകൾ പാകിയത്.
● കാസർകോട് ഭാഗത്ത് വലിയ വാഹനങ്ങൾ കയറിയും നടപ്പാത പൂർണമായി തകർന്നിരുന്നു.
● തകർന്ന നടപ്പാതകളിലൂടെയുള്ള കാൽനടയാത്ര ജനങ്ങൾക്ക് കടുത്ത ദുരിതമാണ് സൃഷ്ടിക്കുന്നത്.

കാസർകോട്: (KasargodVartha) നടപ്പാത വിഷയത്തിൽ സുപ്രീം കോടതി കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് അന്തിമ സമയം നൽകിയ സാഹചര്യത്തിലും കാസർകോട് ദേശീയപാതയിലെ നടപ്പാത നിർമാണം തികച്ചും അശാസ്ത്രീയം. തലപ്പാടി - ചെങ്കള റീച്ചിൽ ദേശീയപാത നിർമാണ കമ്പനി തട്ടിക്കൂട്ടി ഉണ്ടാക്കിയ നടപ്പാതയിലെ ഇന്റർലോക്കുകൾ ശക്തമായ മഴയിൽ മിക്ക സ്ഥലങ്ങളിലും ഇളകിത്തുടങ്ങി. മൊഗ്രാൽ ടൗണിന് സമീപം ഇന്റർലോക്ക് താഴ്ന്ന് കുഴി രൂപപ്പെട്ടത് കാൽനടയാത്രക്കാർക്ക് കടുത്ത ദുരിതമാണ് സൃഷ്ടിക്കുന്നത്.

നിർമാണത്തിലെ അശാസ്ത്രീയതയും നാട്ടുകാരുടെ പരാതിയും

നടപ്പാതയിൽ ഇന്റർലോക്ക് പാകുമ്പോൾ തന്നെ ഇതിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി നാട്ടുകാർ നിർമാണം ചോദ്യം ചെയ്തിരുന്നു. കുഴിയെടുക്കാതെയും, ആവശ്യമായ നിർമാണ സാമഗ്രികൾ ഉപയോഗപ്പെടുത്താതെയും വെറുതെ ഇന്റർലോക്ക് പാകി നടപ്പാത ഉണ്ടാക്കുകയായിരുന്നുവെന്നാണ് പ്രധാന ആരോപണം. ഇത് നടപ്പാതയുടെ പൂർണമായ തകർച്ചയ്ക്ക് കാരണമായെന്ന് നാട്ടുകാർ പറയുന്നു.

വാഹനങ്ങൾ കയറിയും തകർച്ച

കാസർകോട് ഭാഗത്തും ഇത്തരത്തിൽ നടപ്പാതയിലെ ഇന്റർലോക്കുകൾ പൂർണമായും തകർന്നിരുന്നു. ഇവിടെ ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ നടപ്പാതയിലേക്ക് കയറ്റിയതാണ് പ്രധാനമായും തകർച്ചയ്ക്ക് കാരണമായത്. മാധ്യമ വാർത്തകളെ തുടർന്ന് മൊഗ്രാൽ പുത്തൂർ ടൗണിൽ തകർന്ന നടപ്പാത ഏതാനും ദിവസങ്ങൾക്ക് മുൻപ് നന്നാക്കിയിരുന്നു.

‘നടപ്പാതയിൽ പാകിയ ഒരു ഇന്റർലോക്ക് ഇളകിയാൽ തന്നെ വേണ്ടവിധത്തിൽ ഉറപ്പിച്ചു നിർത്താത്തതിനാൽ മൊത്തത്തിൽ തകരുന്ന അവസ്ഥയാണുള്ളത്. മഴയത്ത് ഇന്റർലോക്കുകൾ താഴ്ന്നു പോകുന്ന പ്രദേശങ്ങളിൽ സിമന്റിട്ട് ഉറപ്പിച്ചു നിർത്താറാണ് പതിവെങ്കിലും, ഇവിടെ അതുപോലും ചെയ്തിട്ടില്ല’ - നാട്ടുകാർ ആരോപിക്കുന്നു.

ഈ വാർത്ത സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. കൂടുതൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പേജിൽ ഈ വാർത്തയുടെ പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.

Article Summary: Highway footpaths in Kasaragod are heavily collapsing due to heavy rain.

#KasargodVartha #KasaragodNews #NationalHighway #FootpathIssue #Mogral #KeralaNews #AnjuNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia