Initiative | സ്‌കൂളുകളിൽ കൃഷിയുമായി കാസര്‍കോട് നഗരസഭ
● പദ്ധതി അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി
● കാസർകോട് ജി.എച്ച്.എസ്.എസ് സ്കൂളിൽ മുനിസിപ്പൽ തല ഉദ്ഘാടനം നടന്നു
● നഗരസഭ ചെയർമാൻ അബ്ബാസ് ബീഗമാണ് ഉദ്ഘാടനം നിർവഹിച്ചത്
കാസർകോട്: (KasargodVartha) നഗരസഭ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ പുഷ്പ കൃഷിയും ജൈവ പച്ചക്കറി കൃഷിയും ആരംഭിച്ചു. ഇതിൻ്റെ മുനിസിപ്പൽ തല ഉദ്ഘാടനം നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം നിർവ്വഹിച്ചു.
കാസർകോട് ജി.എച്ച്.എസ്.എസ് സ്കൂളിൽ നടന്ന ചടങ്ങിൽ വൈസ് ചെയർപേഴ്സൺ ഷംസീദ ഫിറോസ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർപേഴ്സൺമാരായ സഹീർ ആസിഫ്, റീത്ത ആർ, ഖാലിദ് പച്ചക്കാട്, കൗൺസിലർമാരായ രഞ്ജിത, സിദ്ദീഖ് ചക്കര, അസ്മ മുഹമ്മദ്, സ്കൂൾ എച്ച്.എം. ഉഷ, അധ്യാപകർ, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ജീവനക്കാരായ എഞ്ചിനീയർ മനാസിർ, ഓവർസിയർ ഇബ്രാഹിം, അക്കൗണ്ടൻ്റ് റംസീന, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
നഗരത്തിലെ സ്കൂളുകളിൽ കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നഗരസഭയുടെ ഈ പുതിയ പദ്ധതി. ഇത് വിദ്യാർത്ഥികൾക്ക് പ്രകൃതിയുമായി കൂടുതൽ അടുക്കാനും കൃഷിയുടെ പ്രാധാന്യം മനസ്സിലാക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷ.
#Kasaragod, #SchoolFarming, #Agriculture, #Kerala, #Education, #Municipality