city-gold-ad-for-blogger

ഖരമാലിന്യ പരിപാലനം: കാസർകോട് നഗരസഭയുടെ അഞ്ചുവർഷ മാസ്റ്റർ പ്ലാനിന് അംഗീകാരം

Kasaragod Municipal Chairman receiving the Master Plan
Photo: Special Arrangement

● മാലിന്യത്തിൻ്റെ സ്വഭാവവും അളവും ശാസ്ത്രീയമായി പഠിച്ച ശേഷമാണ് പ്ലാൻ രൂപകൽപ്പന ചെയ്തത്.
● സാങ്കേതിക സംവിധാനങ്ങൾ, ഉപകരണങ്ങൾ, നിർമ്മാണങ്ങൾ എന്നിവയെല്ലാം പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
● പ്ലാസ്റ്റിക് മാലിന്യങ്ങൾ കൈകാര്യം ചെയ്യാനുള്ള വിശദമായ ട്രാൻസ്പോർട്ടേഷൻ പ്ലാൻ പദ്ധതിയുടെ സവിശേഷതയാണ്.
● സർക്കുലർ എക്കണോമി ശക്തിപ്പെടുത്താനുള്ള പദ്ധതികൾ അവതരിപ്പിക്കും.

കാസർകോട്: (KasargodVartha) നഗരസഭയിൽ ഖരമാലിന്യ പരിപാലനത്തിനു വേണ്ടി അടുത്ത അഞ്ചുവർഷങ്ങളിലേക്കുള്ള സമഗ്രമായ മാസ്റ്റർ പ്ലാനിന് നഗരസഭ കൗൺസിൽ അംഗീകാരം നൽകി. കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്റ്റിന്റെ (കെ.എസ്.ഡബ്ല്യു.എം.പി.) നേതൃത്വത്തിലാണ് ഈ പ്ലാൻ തയ്യാറാക്കിയത്.

പ്ലാൻ ഡെപ്യൂട്ടി ജില്ലാ കോർഡിനേറ്റർ മിഥുൻ കൃഷ്ണനിൽ നിന്ന് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം ഏറ്റുവാങ്ങി. നഗരസഭയിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെ സ്വഭാവവും അളവും ശാസ്ത്രീയമായി പഠിച്ചശേഷമാണ് മാസ്റ്റർ പ്ലാൻ രൂപകൽപ്പന ചെയ്തത്. 

ഇവ ശാസ്ത്രീയമായി പരിപാലിക്കുന്നതിന് ആവശ്യമായ സാങ്കേതിക സംവിധാനങ്ങൾ, ഉപകരണങ്ങൾ, നിർമ്മാണങ്ങൾ എന്നിവയെല്ലാം പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹരിതകർമ്മസേന വാതിൽപടി സേവനത്തിലൂടെ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്ത് പ്ലാന്റിലെത്തിക്കുകയും, അവിടെ നിന്ന് തരം തിരിച്ച് വിവിധ സംവിധാനങ്ങളിലേക്ക് കാര്യക്ഷമമായി കൊണ്ടുപോകുന്നതിനുമുള്ള വിശദമായ ട്രാൻസ്പോർട്ടേഷൻ പ്ലാൻ കൂടി പ്രസ്തുത മാസ്റ്റർ പ്ലാനിന്റെ സവിശേഷതയാണ്.

സർക്കുലർ എക്കണോമി ശക്തിപ്പെടുത്തുന്നതിനും ഈ മേഖലയിൽ തൊഴിലെടുക്കുന്നവർക്ക് വരുമാന വർദ്ധനവിനുമുള്ള സ്കീമുകളും പ്ലാനിന്റെ ഭാഗമായി നഗരസഭയിൽ അവതരിപ്പിക്കും.

ചടങ്ങിൽ വിവിധ സ്ഥിരംസമിതി അധ്യക്ഷന്മാർ, ജനപ്രതിനിധികൾ, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ, കെ.എസ്.ഡബ്ല്യു.എം.പി. ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഈ മാസ്റ്റർ പ്ലാനിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്? 

Article Summary: Kasaragod Municipality's five-year solid waste management master plan, prepared by KSWMP, has been approved.

#Kasaragod #SolidWasteManagement #MasterPlan #KSWMP #KeralaNews #LocalNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia