city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Tax | പരിശോധന നടക്കുന്നില്ല, നഗരസഭയ്ക്ക് ലഭിക്കേണ്ട ലക്ഷങ്ങളുടെ നികുതി ചോരുന്നതായി ആക്ഷേപം; 'തട്ടിപ്പ് നടത്തുന്നത് മുറികൾ ഒഴിഞ്ഞുകിടക്കുന്നതായി അപേക്ഷ നൽകി'; അനധികൃതമായി ആർക്കും ഇളവ് നൽകുന്നില്ലെന്ന് അധികൃതർ

കാസർകോട്: (KasargodVartha) കൃത്യമായ രീതിയിലുള്ള പരിശോധന നടക്കാത്തതിനാൽ നഗരസഭയ്ക്ക് ലഭിക്കേണ്ട ലക്ഷങ്ങളുടെ നികുതി ചോർന്ന് പോകുന്നതായി ആക്ഷേപം ഉയരുന്നു. നഗരസഭയുടെ ഭരണ - പ്രതിപക്ഷ കൗൺസിലർമാരാണ് ഈ വിമർശനം ഉന്നയിക്കുന്നത്. കൊമേർഷ്യൽ റെസിഡൻഷ്യൽ കെട്ടിടങ്ങൾക്കായി വൻതോതിലുള്ള നികുതിയാണ് നഗരസഭയ്ക്ക് കിട്ടേണ്ടത്. എന്നാൽ പലരും മുറികൾ ഒഴിഞ്ഞുകിടക്കുന്നതായി അപേക്ഷ (Vacant Application) നൽകി ആറ് മാസത്തേക്ക് നികുതി ഇളവ് നേടിയെടുക്കുകയും പിന്നീട് ഇത് തുടർന്ന് പോകുകയും ചെയ്യുന്ന സ്ഥിതിയാണുള്ളതെന്നാണ് ആരോപണം.
  
Tax | പരിശോധന നടക്കുന്നില്ല, നഗരസഭയ്ക്ക് ലഭിക്കേണ്ട ലക്ഷങ്ങളുടെ നികുതി ചോരുന്നതായി ആക്ഷേപം; 'തട്ടിപ്പ് നടത്തുന്നത് മുറികൾ ഒഴിഞ്ഞുകിടക്കുന്നതായി അപേക്ഷ നൽകി'; അനധികൃതമായി ആർക്കും ഇളവ് നൽകുന്നില്ലെന്ന് അധികൃതർ

കൃത്യമായ പരിശോധന ഇല്ലാത്തത് കൊണ്ടാണ് നഗരസഭയ്ക്ക് ലഭിക്കേണ്ട നികുതികൾ കിട്ടാതെ പോകുന്നതെന്നാണ് ആക്ഷേപം. കെട്ടിട ലൈസൻസ് നേടിയ ശേഷം നഗരസഭയ്ക്ക് കൃത്യമായ രീതിയിലുള്ള നികുതി നൽകേണ്ടത് കെട്ടിട ഉടമകളുടെ ബാധ്യതയാണ്. പല കെട്ടിടങ്ങളും പ്രവർത്തനക്ഷമായ ശേഷം അതിലെ മുറികൾ ഒഴിഞ്ഞുകിടക്കുന്നതായി അപേക്ഷ നൽകിയാണ് നികുതി ഇളവ് നേടുന്നത്. ഇത്തരം അപേക്ഷകൾ ലഭിച്ചാൽ ആദ്യം കെട്ടിടം സന്ദർശിച്ച് അപേക്ഷയിൽ പറയുന്ന കാര്യങ്ങൾ വ്യക്തമാണെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. എന്നാൽ സ്ഥലം സന്ദർശിക്കാതെ പലരുടെയും നികുതി അപേക്ഷകൾ സ്വീകരിച്ച് ഇളവ് നൽകുകയാണ് ചെയ്യുന്നതെന്നാണ് ആരോപണം.

അതേസമയം ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങൾക്ക് എല്ലാ വർഷവും ഇളവ് നൽകാറുണ്ടെന്നും അനധികൃതമായി ആർക്കും ഇളവ് നൽകുന്നില്ലെന്നും നഗരസഭയുടെ റവന്യൂ വിഭാഗം ഉദ്യോഗസ്ഥർ കാസർകോട് വാർത്തയോട് പറഞ്ഞു. അപേക്ഷ ലഭിച്ചാൽ മൂന്ന് തവണ പരിശോധന നടത്താറുണ്ട്. തുടക്കത്തിൽ അപേക്ഷ ലഭിച്ചാൽ ആദ്യം പരിശോധന നടത്തും. രണ്ട് മാസം കഴിഞ്ഞാൽ തുടർന്നും പരിശോധന നടത്തും. പിന്നീട് ആറ് മാസം കഴിയാറുമ്പോഴും പരിശോധന നടത്താറുണ്ടെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. ഓരോ ആറ് മാസം കൂടുമ്പോഴും ഈ അപേക്ഷ നഗരസഭയ്ക്ക് നൽകാവുന്നതാണ്. പരിശോധന നടത്തിയവയിൽ ചിലത് കംപ്യൂടറിൽ ചേർക്കാൻ വിട്ടുപോയി എന്നത് വാസ്തവമാണെന്ന് റവന്യൂ വിഭാഗം പറയുന്നു.

അതിനിടെ, ലൈസൻസ് ഇല്ലാതെ നിരവധി സ്ഥാപനങ്ങൾ നഗരസഭ പരിധിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് കൗൺസിലർമാർ ആരോപിക്കുന്നു. ഇക്കാര്യത്തിൽ ആരോഗ്യ വിഭാഗമാണ് പരിശോധന നടത്തി ആവശ്യമായ നടപടി സ്വീകരിക്കേണ്ടത്. അവരും ഇക്കാര്യത്തിൽ അലംഭാവം കാട്ടുന്നുണ്ടെന്നാണ് പരാതി. നികുതി വരുമാനം വർധിപ്പിക്കുന്നതിനായി ശക്തമായ പരിശോധന നടത്തി നികുതി അടപ്പിക്കണമെന്ന് സർകാർ കർശന നിർദേശം നൽകിയിരിക്കുമ്പോഴാണ് നഗരസഭ അധികൃതരുടെ ഭാഗത്ത് നിന്ന് അലംഭാവം ഉണ്ടാകുന്നതെന്നാണ് ആക്ഷേപം. സംസ്ഥാനത്തെ എല്ലാ നഗരസഭകളിലും ഇത്തരത്തിൽ നികുതി ഇളവിന്റെ പേരിൽ വലിയ നികുതിവെട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് പരാതി ശക്തമായിരിക്കുന്നത്.

  
Tax | പരിശോധന നടക്കുന്നില്ല, നഗരസഭയ്ക്ക് ലഭിക്കേണ്ട ലക്ഷങ്ങളുടെ നികുതി ചോരുന്നതായി ആക്ഷേപം; 'തട്ടിപ്പ് നടത്തുന്നത് മുറികൾ ഒഴിഞ്ഞുകിടക്കുന്നതായി അപേക്ഷ നൽകി'; അനധികൃതമായി ആർക്കും ഇളവ് നൽകുന്നില്ലെന്ന് അധികൃതർ



Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Kasaragod: Municipality does not get tax due to lack of inspection.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia