Initiative | മികച്ച താരങ്ങളെ വാര്‍ത്തെടുക്കുക ലക്ഷ്യം: കാസര്‍കോട് നഗരസഭയുടെ കബഡി കോര്‍ട്ട് നിര്‍മ്മാണത്തിന് തുടക്കമായി
Oct 10, 2024, 02:15 IST
Photo: Arranged
● ചെന്നിക്കരയില്‍ കബഡി കോര്‍ട്ടിന്‍റെ നിര്‍മ്മാണം ആരംഭിച്ചു.
● ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം നിര്‍വ്വഹിച്ചു.
കാസര്‍കോട്: (KasargodVartha) കായിക മേഖലയിലെ വളര്‍ച്ചയും മികച്ച താരങ്ങളെ കണ്ടെത്തി വാര്‍ത്തെടുക്കാനും ലക്ഷ്യം വെച്ച് കാസര്‍കോട് നഗരസഭ ചെന്നിക്കരയില്‍ നിര്‍മ്മിക്കുന്ന കബഡി കോര്‍ട്ടിന്റെ നിര്‍മ്മാണ പ്രവൃത്തിക്ക് തുടക്കമായി. കോര്‍ട്ടിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയര്‍മാന്‍ അബ്ബാസ് ബീഗം നിര്‍വ്വഹിച്ചു.
വൈസ് ചെയര്‍പേഴ്സണ്‍ ഷംസീദ ഫിറോസ് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍മാരായ സഹീര്‍ ആസിഫ്, റീത്ത ആര്‍, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, രജനി കെ, വാര്‍ഡ് കൗണ്‍സിലര്‍ ലളിത എം, മറ്റു കൗണ്‍സിലര്‍മാര്‍, മുനിസിപ്പല്‍ എഞ്ചിനീയര്‍ ദിലീഷ് എന്‍.ഡി തുടങ്ങിയവര്‍ സംബന്ധിച്ചു.
#Kasaragod #Kabaddi #SportsDevelopment #Kerala #CommunityProjects #YouthEngagement