കാസര്‍കോട് നഗരസഭയില്‍ 65 ലക്ഷം രൂപയുടെ ക്ഷേമ പെന്‍ഷന്‍ അനുവദിച്ചു
Aug 28, 2012, 19:04 IST
കാസര്‍കോട്: കാസര്‍കോട് നഗരസഭയില്‍ സര്‍കാര്‍ 65 ലക്ഷം രൂപയുടെ ക്ഷേമ പെന്‍ഷനുകള്‍ അനുവദിച്ചതായി നഗരസഭ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല അറിയിച്ചു.
1185 പേര്‍ക്ക് വിധവ പെന്‍ഷനും 556 പേര്‍ക്ക് വാര്‍ദ്ധക്യകാല പെന്‍ഷനും 405 പേര്‍ക്ക് വികലാംഗ പെന്‍ഷനും 35 പേര്‍ക്ക് കര്‍ഷകതൊഴിലാളി പെന്‍ഷനും നല്‍കും. 400 രൂപ വീതമാണ് ക്ഷേമ പെന്‍ഷന്‍ സര്‍കാര്‍ ഇത് 525 രൂപയായി അടുത്തിടെ ഉയര്‍ത്തിയിരുന്നു.
കുടിശ്ശിക വരുന്ന 125 രൂപ പിന്നീട് നല്‍കും. അവിവാഹിതരായ അമ്പത് വയസ്സ് തികഞ്ഞ 19 സ്ത്രീകള്‍ക്ക് സഹായം നല്‍കും. വിധവകളുടെ പെണ്‍മക്കളായ 15 പേര്‍ക്ക് വിവാഹ ധനസഹായമായി 10,000 രൂപയും നല്‍കും. അപേക്ഷിച്ചിട്ടും പെന്‍ഷന്‍ ലഭിക്കാത്തവര്‍ നഗരസഭയുമായി ബന്ധപ്പെടണമെന്ന് ചെയര്‍മാന്‍ അറിയിച്ചു.
Keywords: Kasargod, Muncipality, Government, T.E Abdulla, Farmers, Pension, Kasargod vartha, Malayalam News.