പകര്‍ച്ചവ്യാധി നിയന്ത്രണം: നഗരസഭാ പരിധിയില്‍ കര്‍മ്മ പദ്ധതി നടപ്പിലാക്കും
May 14, 2012, 16:12 IST
കാസര്‍കോട്: നഗരസഭയുടെയും ആരോഗ്യ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ പകര്‍ച്ച വ്യാധി നിയന്ത്രണത്തിന് വിപുലമായ കര്‍മ്മ പരിപാടി നടപ്പിലാക്കാന്‍ ആരോഗ്യ സമിതി സ്ഥിരം ചെയര്‍പേഴ്സണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മുനിസിപ്പല്‍ തല യോഗം തീരുമാനിച്ചു.
മെയ് 17 ന് രാവിലെ എട്ട് മണിക്ക് റെയില്‍വെ സ്റ്റേഷന് റോഡില്‍ മുനിസിപ്പല്‍തല ശുചീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം വൈസ് ചെയര്‍പേഴ്സണ്‍ താഹിറ സത്താര്‍ നിര്‍വ്വഹിക്കും.
നഗരസഭയിലെ 38 വാര്‍ഡുകളിലും ശുചിത്വ കമ്മിറ്റികള്‍ പ്രവൃത്തിച്ചുവരുന്നുണ്ട്. കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ വാര്‍ഡ്തല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് ഏരിയ മാപ്പിംഗ് തയ്യാറാക്കും. ഓവുചാലുകള്‍ വൃത്തിയാക്കും. മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുന്ന സ്ഥലങ്ങള്‍ ജെ.സി.ബി. ഉപയോഗിച്ച് മാലിന്യങ്ങള്‍ സംസ്കരിക്കും. ഉറവിട മാലിന്യ സംസ്കരണത്തിനായി പൈപ്പ് കമ്പോസ്റ്റിംഗ്, മണ്ണിര കമ്പോസ്റ്റിംഗ്, ബയോ ഗ്യാസ് പ്ലാന്റ് സ്ഥാപിക്കും. ഓഫീസ് സമുച്ചയങ്ങള്‍, സ്വകാര്യ ആസ്പത്രികള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ആഴ്ചയിലൊരിക്കല്‍ ശുചീകരണം ഉറപ്പ് വരുത്തും. ഉറവിട നശീകരണത്തിനായി ഗൃഹസന്ദര്‍ശനം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തും. അന്യ സംസ്ഥാന തൊഴിലാളികളെ നിരീക്ഷിച്ച് പരിശോധനക്ക് വിധേയരാക്കും. തുരുത്തി, ചാല, ജെ.പി. കോളനി, ചെന്നിക്കര തുടങ്ങിയ കവുങ്ങ് തോട്ടം മേഖലയില്‍ തോട്ടം ഉടമകളെ വിളിച്ചുവരുത്തി പ്രത്യേക ബോധവല്‍ക്കരണം നടത്തും. ജലജന്യ രോഗങ്ങളുടെ നിയന്ത്രണത്തിനായി കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യും.
ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ജനപ്രതിനിധികളുടെ റോഡ് ഷോ മെയ് അവസാന വാരത്തില്‍ നടത്തും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്ത് ഉപ്പിലിട്ട മാങ്ങ, നെല്ലിക്ക, പൈനാപ്പിള്‍, വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. 40 മൈക്രോണില്‍ കുറവുള്ള പ്ലാസ്റ്റിക് വില്‍ക്കുന്നവര്‍ക്ക് പിഴ ചുമത്തും, നെല്ലിക്കുന്ന്, ബങ്കരക്കുന്ന്, അടുക്കത്ത് ബയല്, തളങ്കര, കോട്ടക്കണ്ണി പ്രദേശങ്ങളിലെ കിണറുകളില്‍ ഗപ്പി മത്സ്യങ്ങള്‍ നിക്ഷേപിക്കും. കൊതുകിന്റെ സാന്ദ്രത തിട്ടപ്പെടുത്തുന്നതിന് ആഴ്ചയിലൊരിക്കല്‍ വെക്ടര്‍ സര്‍വ്വെ നടത്തും. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി എല്ലാ വാര്‍ഡുകളിലും ആരോഗ്യ സെമിനാര്‍ നടത്തും. സ്കൂളുകളില്‍ ബോധവല്‍ക്കരണ ക്ലാസും ആരോഗ്യ പ്രദര്‍ശനവും സംഘടിപ്പിക്കും.
എച്ച്.എസ്. രഘുനാഥന് സ്വാഗതം പറഞ്ഞു. മുനിസിപ്പല്‍ സെക്രട്ടറി ഇ. പത്മകുമാര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ വിശദീകരിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ താഹിറ സത്താര്‍, വികസന കാര്യ സ്ഥിരം സമിതി ചെയര്മാന് അബ്ബാസ് ബീഗം, പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ സൈബുന്നിസ ഹനീഫ്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ആയിഷത്ത് റുമൈസ, ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. വിജയ, വെക്ടര്‍ കണ്ട്രോള് യൂണിറ്റ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗോപാലകൃഷ്ണ, യൂസുഫ്, നൈമുന്നിസ, സുമയ്യ മൊയ്തീന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.

Keywords: Kasaragod, Thaira Sathar, dis infection project.