city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Tribute | നവീന്‍ ബാബുവിൻ്റെ ഓർമകൾ ഹൃദയത്തില്‍ സൂക്ഷിച്ച് കാസർകോട്ടുകാർ; ആദിവാസി ഭൂസമരം തീർത്തത് നിമിഷങ്ങൾ കൊണ്ട്

Naveen Babu in Kasaragod
Photo Credit: Screengrab from a Whatsapp video

● കാസർകോട് ജില്ലയിൽ നവീൻ ബാബു വളരെ ജനപ്രിയനായിരുന്നു.
● എഡിഎമായി കൂടുതല്‍ കാലമുണ്ടായിരുന്നത് കാസർകോട്ടാണ്. 
● കാസര്‍കോടന്‍ സർവീസ് ജീവിതം സൈബറിടങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്.

കാഞ്ഞങ്ങാട്: (KasargodVartha) കണ്ണൂര്‍ ജില്ലാ പഞ്ചായത് പ്രസിഡന്റായിരുന്ന പി പി ദിവ്യയുടെ ആരോപണത്തിന് പിന്നാലെ മനോവിഷമത്തിൽ ജീവനൊടുക്കിയ കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിൻ്റെ ഓര്‍മകള്‍ ഹൃദയത്തില്‍ പങ്കുവെച്ച് കാസര്‍കോട്ടുക്കാര്‍. എഡിഎമായി അദ്ദേഹം കൂടുതല്‍ കാലമുണ്ടായിരുന്നത് കാസർകോട്ടാണ്. സാമൂഹിക മാധ്യമ ഉപയോക്താക്കൾ വഴിയാണ് നവീന്‍ ബാബുവിന്റെ ആ കാസര്‍കോടന്‍ സർവീസ് ജീവിതം സൈബറിടങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. 

കൂടെ ജോലിയെടുത്തവര്‍, പല ആവശ്യങ്ങളുമായി നവീനുമായി ബന്ധപ്പെടേണ്ടി വന്നവര്‍, തിരഞ്ഞെടുപ്പ് കാലത്ത് നവീന്‍ മേലുദ്യോഗസ്ഥനായിരുന്നവർ അങ്ങനെ പലരും നവീന്റെ വേദനജനകമായ മരണവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ നിരവധി പോസ്റ്റുകളിടുന്നുണ്ട്. ആര്‍ എസ് പി നേതാവായ കൂക്കള്‍ ബാലകൃഷ്ണൻ പങ്കുവെച്ച പോസ്റ്റും ശ്രദ്ധേയമായി. ആദിവാസി ഭൂസമരവുമായി ബന്ധപ്പെട്ടതാണ് പോസ്റ്റ്.

Naveen Babu in Kasaragod

'ഭരണകൂടത്തിന് ഒരു മുന്നറിയിപ്പ് നല്‍കാന്‍ മുന്നറിയിപ്പില്ലാതെ ഒരിക്കല്‍ ആദിവാസി ഗോത്ര ജനത ഭൂസമരസമിതി കാസര്‍കോടിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റിന് അകത്ത് തന്നെ വാതില്‍പ്പടിയില്‍ സ്ത്രീകളും കുട്ടികളും അടക്കം ഇരുന്ന് സമരം ചെയ്തു. മുഖ്യമന്ത്രി ജില്ലയില്‍ ഉള്ള ദിവസമായതിനാല്‍ ആദ്യ ഘട്ടത്തില്‍ പൊലീസിൻ്റെ അംഗബലം വേണ്ടത്ര ഇല്ലായിരുന്നു. സമരം നടക്കുന്നതറിഞ്ഞ് കലക്ടര്‍ ഓഫീസില്‍ വന്നില്ല.

എന്നാല്‍ ഓഫീസില്‍ ഉണ്ടായിരുന്ന എഡിഎം നവീന്‍ ബാബു ഇറങ്ങി വന്ന് എത്ര നയപരവും, ലളിതവും അനുഭാവപൂര്‍വവുമാണ് ഞങ്ങളോടൊപ്പം മണിക്കൂറുകള്‍ നിന്ന് സമരം മാറ്റിവെപ്പിച്ചത്. മാന്യനായ മനുഷ്യന്‍ ഔദ്യോഗിക പരിവേഷം കാണിക്കാതെ ഞങ്ങളില്‍ ഒരാളാവാന്‍ അദ്ദേഹത്തിന് കഴിഞ്ഞത് കൊണ്ടാണ് അന്ന് സമരം മറ്റൊരു തലത്തല്‍ പോകാതിരുന്നത്. അല്ലെങ്കില്‍ കലക്ടറുടെ ചേംബറില്‍ കയറിയിരിക്കുമായിരുന്നു', ബാലകൃഷ്ണന്‍ കൂക്കള്‍ ഫേസ്‌ബുകിൽ കുറിച്ചു.

ഇങ്ങനെ പലരും കാസര്‍കോടന്‍ അനുഭവങ്ങള്‍ പങ്കുവെക്കുന്നുണ്ട്. കാസര്‍കോട് എഡിഎമായിരുന്ന കാലത്ത് തിരഞ്ഞെടുപ്പ് ബൂതുകള്‍ സന്ദര്‍ശിച്ച വീഡിയോ പോസ്റ്റ് ചെയ്ത് പല അധ്യാപകരും ആ സ്നേഹം പങ്ക് വെക്കുന്നുണ്ട്. കലക്ടറേറ്റില്‍ പല സെഷനിലായി ജോലി ചെയ്തിരുന്നവരുടെ കുടുംബ വീട്ടിലടക്കം സന്ദര്‍ശിച്ച് നല്‍കിയ സ്നേഹം മറക്കാതെ പങ്ക് വെച്ചവരുണ്ട്.

#NaveenBabu #Kasaragod #TribalRights #Kerala #RIP #JusticeForNaveen

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia