കാസര്‍കോട് എം ജി റോഡ് മിനുങ്ങാനൊരുങ്ങി; തിങ്കളാഴ്ച മുതല്‍ നവീകരണം ആരംഭിക്കും, ഗതാഗത നിയന്ത്രണം ഏര്‍പെടുത്തും, 1.10 കോടി രൂപ ചിലവില്‍ നിര്‍മിക്കുന്ന മെക്കാഡം റോഡ് നിര്‍മാണം രാവും പകലും തുടരും, റോഡ് നിര്‍മാണത്തിന് വേണ്ടിവരിക രണ്ടാഴ്ച, ഓവുചാലിന്റെ നിര്‍മാണം പിന്നാലെ
Nov 1, 2018, 21:54 IST
കാസര്‍കോട്: (www.kasargodvartha.com 01.11.2018) ഏറെ മുറവിളിക്കൊടുവില്‍ കാസര്‍കോട് എം ജി റോഡ് മിനുങ്ങാനൊരുങ്ങി. തിങ്കളാഴ്ച മുതല്‍ റോഡ് നവീകരണ പ്രവര്‍ത്തനം ആരംഭിക്കും. 1.10 കോടി രൂപ ചിലവില്‍ മെക്കാഡം ടാറിംഗാണ് നടത്തുന്നത്.
ഇതിനായി ഇപ്പോഴുള്ള റോഡ് കിളച്ച് മണ്ണ് മാറ്റും. രണ്ടാഴ്ചയാണ് നിര്‍മാണ പ്രവര്‍ത്തനത്തിന് വേണ്ടിവരിക. രാവും പകലും റോഡ് നിര്‍മാണം തുടരും. ഇതിനായി ഗതാഗത നിയന്ത്രണം ഏര്‍പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. റോഡിന്റെ ഒരു ഭാഗത്ത് ടാറിംഗ് നടത്തുമ്പോള്‍ മറുഭാഗം ഗതാഗതത്തിനായി തുറന്നുകൊടുക്കാനാണ് ആലോചിക്കുന്നത്. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് മുതല്‍ ട്രാഫിക് സര്‍ക്കിള്‍ വരെയാണ് എം ജി റോഡ് നവീകരിക്കുന്നത്. ആദ്യഅഞ്ചു ദിവസം കിളച്ചെടുത്ത് നിരപ്പാക്കുന്ന റോഡ് തുടര്‍ന്നുവരുന്ന ദിവസങ്ങളില്‍ ടാറിംഗ് നടത്തും. കിളച്ചെടുക്കല്‍ രാത്രിയും മെക്കാഡം ടാറിംഗ് പകലുമാണ് ചെയ്യുക.
പൊട്ടിപ്പൊളിഞ്ഞ റോഡിന്റെ നവീകരണം പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ അടുത്ത ഘട്ടമായി ഇരുവശത്തെയും ഓവുചാലുകളുടെ പുനര്‍നവീകരണവും നടത്തും. പ്രളയക്കെടുതി പദ്ധതിയില്‍ ഉള്‍പെടുത്തി രണ്ടു കോടി രൂപയുടെ പദ്ധതിയാണ് ഇതിനായി അനുമതിക്ക് സമര്‍പ്പിച്ചിട്ടുള്ളത്. ഇതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിനും പരിഹാരം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ഓവുചാല്‍ രണ്ടു പതിറ്റാണ്ടിലേറെയായി നവീകരിക്കാത്തതു കാരണം പലയിടത്തും മണ്ണ് നിറഞ്ഞ് ഓവുചാല്‍ അടഞ്ഞുകിടക്കുകയാണ്. പൊട്ടിപ്പൊളിഞ്ഞ സ്ലാബില്‍ കാല്‍ കുടുങ്ങി നിരവധി യാത്രക്കാര്‍ക്കാണ് അപകടം സംഭവിക്കുന്നത്.
മഴയായതു കാരണമാണ് ആറു മാസമായി ടാറിംഗ് നടത്തുന്നത് വൈകിയതെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. പി ഡബ്ല്യു ഡിയാണ് റോഡ് ടാറിംഗ് നടത്തുന്നത്. ഇനിയും റോഡ് നവീകരണം നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod MG road macadam tarring will be starts on Monday, Kasaragod, Road, News, M.G. Road.