city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മെഡിക്കല്‍ കോളജ് നിര്‍മ്മാണം വൈകുന്നതില്‍ ദുരൂഹത: യുവമോര്‍ച്ച

കാസര്‍കോട്: (www.kasargodvartha.com 06.10.2014) ജില്ലയില്‍ പ്രഖ്യാപിക്കപ്പെട്ട മെഡിക്കല്‍ കോളജിന്റെ നിര്‍മ്മാണം വൈകുന്നതില്‍ ദുരൂഹതയുണ്ടെന്ന് യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് പി.ആര്‍.സുനില്‍ ആരോപിച്ചു. മംഗലാപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ലോബിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഭരണകക്ഷിയില്‍പ്പെട്ടവര്‍ തന്നെയാണ് നിര്‍മ്മാണം അട്ടിമറിക്കുന്നത്.

എന്‍ഡോസള്‍ഫാന്‍ ദുരിതം പേറുന്ന ജില്ലക്ക് ഏറെ വൈകിയാണ് മെഡിക്കല്‍ കോളജ് അനുവദിക്കപ്പെട്ടത് തന്നെ. എന്നാല്‍ തറക്കല്ലിടലില്‍ ഒതുങ്ങിയ പ്രഖ്യാപനം ജില്ലയിലെ ആയിരക്കണക്കിന് ദുരിതബാധിതരോടുള്ള വെല്ലുവിളിയാണ്. ഇതോടൊപ്പം മഞ്ചേരിയിലും പാലക്കാടും പ്രഖ്യാപിക്കപ്പെട്ട മെഡിക്കല്‍ കോളജുകള്‍ പ്രവര്‍ത്തനം തുടങ്ങി. പിന്നോക്ക ജില്ലയായ കാസര്‍കോടിന്റെ വികസനത്തോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും മെഡിക്കല്‍ കോളജിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിച്ചില്ലെങ്കില്‍ യുവമോര്‍ച്ച ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മെഡിക്കല്‍ കോളജ് നിര്‍മ്മാണം വൈകുന്നതില്‍ ദുരൂഹത: യുവമോര്‍ച്ച
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഇന്ത്യാഗേറ്റില്‍ നിന്നും ഒരാഴ്ച മുമ്പ് കാണാതായ മൂന്നു വയസുകാരിയെ കണ്ടെത്തി
Keywords:  Kasaragod, Kerala, Medical College, Yuvamorcha, President, Endosulfan,  Kasaragod medical college: Yuvamorcha alleges conspiracy.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia