കാസര്‍കോട് മെഡിക്കല്‍ കോളജ് തിങ്കളാഴ്ച തുറക്കും; തിരുവനന്തപുരത്ത് നിന്നും 10 ഡോക്ടര്‍മാരടങ്ങുന്ന 25 അംഗ മെഡിക്കല്‍ സംഘമെത്തും
Apr 4, 2020, 17:41 IST
കാസര്‍കോട്: (www.kasargodvartha.com 04.04.2020) കാസര്‍കോട് മെഡിക്കല്‍ കോളജ് തിങ്കളാഴ്ച തുറക്കുമെന്ന് കലക്ടര്‍ ഡി സജിത് ബാബു അറിയിച്ചു. കോവിഡ് സെന്ററാക്ക മാറ്റിയാണ് ഉക്കിനടുക്കയിലെ മെഡിക്കല്‍ കോളജ് ഇപ്പോള്‍ തുറന്നുപ്രവര്‍ത്തിക്കുക. ഇതിനായുള്ള നടപടികള്‍ ദ്രുതഗതിയില്‍ നടന്നുവരികയാണ്. 200 കിടക്കകളും 90 കട്ടിലും തീവ്രപരിചരണവിഭാഗത്തിലേക്കുള്ള 12 കട്ടിലുകളും എത്തിക്കഴിഞ്ഞു.
കാസര്‍കോട് മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും 25 അംഗ മെഡിക്കല്‍ സംഘം എത്തും. പത്ത് ഡോക്ടര്‍മാര്‍, പത്ത് നേഴ്‌സ്, അഞ്ച് നേഴ്‌സിംഗ് അസിസ്റ്റന്റ് എന്നിവരാണ് സംഘത്തിലുണ്ടാവുക. ഇപ്പോള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയും കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയുമാണ് പ്രധാനമായും കോവിഡ് സെന്ററുകളായി പ്രവര്‍ത്തിക്കുന്നത്.
കോവിഡ് പരിശോധനാഫലം രണ്ടരമണിക്കൂര്‍ കൊണ്ട് അറിയാവുന്ന റാപ്പിഡ് ടെസ്റ്റിനുള്ള കിറ്റുകള്‍ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഉടന്‍ തന്നെ കാസര്‍കോട്ടുമെത്തും. ഐസലേഷന്‍ വാര്‍ഡുകളും തീവ്ര പരിചരണ വിഭാഗങ്ങളുമാണ് മെഡിക്കല്‍ കോളജില്‍ ഒരുക്കുന്നത്. ആശുപത്രി ഉപകരണങ്ങള്‍, കിടക്കകള്‍, ഫര്‍ണിച്ചര്‍, മരുന്നുകള്‍ എന്നിവയ്ക്കായി ഏഴ് കോടി രൂപയുടെ അനുമതി ലഭിച്ചിരുന്നു. നാലു നിലയുള്ള കെട്ടിടത്തില്‍ ഒന്നാമത്തെ നിലയിലെ വാര്‍ഡുകളില്‍ കട്ടിലുകളും തീവ്ര പരിചരണ വിഭാഗം യൂണിറ്റിലേക്കുള്ള ഉപകരണങ്ങളും സജ്ജീകരിക്കുന്ന ജോലിയാണ് ഇപ്പോള്‍ നടന്നുവരുന്നത്.
Keywords: Kasaragod, Kerala, News, Medical College, Thiruvananthapuram, Doctors, Kasaragod medical college will be opened in Monday