city-gold-ad-for-blogger

കാസര്‍കോട് മഹോത്സവം പ്രദര്‍ശന വിപണനമേള ശ്രദ്ധേയം

കാസര്‍കോട് മഹോത്സവം പ്രദര്‍ശന വിപണനമേള ശ്രദ്ധേയം
കാസര്‍കോട്: മഹോത്സത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രദര്‍ശന വിപണന മേള വൈവിധ്യങ്ങളായ ഉല്‍പ്പന്നങ്ങള്‍ കൊണ്ട് ശ്രദ്ധേയമാകുന്നു. വിപണനമേളയില്‍ വ്യവസായം, കൃഷി, ടൂറിസം,ജില്ലാപഞ്ചായത്ത്, കുടുംബശ്രീ, മണ്ണ് സംരക്ഷണം, മോട്ടോര്‍ വെഹിക്കിള്‍സ്,പോലീസ്, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് എന്നീ സര്‍ക്കാര്‍ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളായ കിന്‍ഫ്രാ, ഭെല്‍, കേരളാ സോപ്‌സ്, സിഡ്‌കോ, സുരഭി, അനെര്‍ട്ട്, കെല്‍ട്രോണ്‍ എന്നിവയും പ്രദര്‍ശന വിപണന സ്റ്റാളുകളൊരുക്കിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജിന്റെയും, നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്റെയും, പിലിക്കോട് കാര്‍ഷിക സര്‍വ്വകലാശാലയുടെയും, മോട്ടോര്‍ വെഹിക്കിള്‍സ്സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും സ്റ്റാളുകള്‍ കാഴ്ചക്കാര്‍ക്ക് വിജ്ഞാനവും കൗതുകവും നല്‍കുന്നു.

നൂറിനടുത്ത സ്റ്റാളുകളുള്ള പ്രദര്‍ശന വിപണനമേളയില്‍ കൈത്തറി,കരകൗശല ഉല്‍പ്പന്നങ്ങള്‍,സ്വാദൂറുന്ന ഭഷണ വിഭവങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള 20 സ്റ്റാളുകളാണ് ജില്ലാ വ്യവസായ കേന്ദ്രം ഒരുക്കിയിരിക്കുന്നത്.കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ സ്വയം സഹായ സംഘങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കൈത്തറി സംഘങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ എന്നിവ മേളയെ കൂടുതല്‍ ജനകീയമാക്കുന്നു. കുട്ടികള്‍ക്കുള്ള അമ്യൂസ്‌മെന്റ്പാര്‍ക്ക്,ഫുഡ്‌കോര്‍ട്ട് എന്നിവയും ബൊമ്മയാട്ടം,ഗാനമേള,മിമിക്രി,മാപ്പിളപ്പാട്ട്,നാടന്‍കലാമേള,നൃത്തസന്ധ്യ,ഗസല്‍ കലാസന്ധ്യ തുടങ്ങി വൈവിധ്യമാര്‍ന്ന കാലാസാംസ്‌ക്കാരിക പരിപാടികള്‍ മഹോല്‍സവത്തിന് മാറ്റുകൂട്ടുന്നു.

ജില്ലാ വ്യവസായ കേന്ദ്രം ഒരുക്കിയ വ്യവസായ പ്രദര്‍ശന വിപണനമേള എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പി.കരുണാകരന്‍ എം.പി.,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാ ദേവി, മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ഇ.അബ്ദുല്ല, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എം.സലീം തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Kasaragod Maholsavam, Sales, Market, Exhibition, Kasaragod, Kerala, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia