Logo Design | കാസർകോട് ജില്ലാ ശാസ്ത്രോത്സവത്തിന് ലോഗോ ക്ഷണിച്ചു
● നവംബർ 1, 2 തീയതികളിൽ ചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും.
● ലോഗോ അയക്കാനുള്ള അവസാന തീയതി ഒക്ടോബർ 18.
● ലോഗോ പിഎൻജി അല്ലെങ്കിൽ പിഡിഎഫ് ഫോർമാറ്റിൽ അയക്കണം.
കാസർകോട്: (KasargodVartha) 2024 നവംബർ ഒന്ന്, രണ്ട് തീയതികളിൽ ചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന ജില്ലാ ശാസ്ത്രോത്സവത്തിന് ലോഗോ ക്ഷണിച്ചു. തയ്യാറാക്കിയ ലോഗോ പിഎൻജി അല്ലെങ്കിൽ പിഡിഎഫ് ഫോർമാറ്റിൽ, വ്യക്തിവിവരങ്ങളോടുകൂടി ഒക്ടോബർ 18 ന് മുൻപ് kasshasthramela24(at)gmail(dot)com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കണം.
തിരഞ്ഞെടുക്കപ്പെടുന്ന ലോഗോക്ക് ശാസ്ത്രോത്സവ വേദിയിൽ വെച്ച് പ്രത്യേക സമ്മാനം നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9846458069 എന്ന നമ്പറിൽ വാട്സ് ആപ്പിൽ ബന്ധപ്പെടാവുന്നതാണ്. ജില്ലയിലെ ശാസ്ത്രാഭിമുഖ്യമുള്ള വിദ്യാർത്ഥികൾക്ക് അവരുടെ കലാപാടവം പ്രകടിപ്പിക്കാനുള്ള അവസരമാണ് ജില്ലാ ശാസ്ത്രോത്സവം.
ഈ വർഷത്തെ സംസ്ഥാന ശാസ്ത്രമേള ആലപ്പുഴ ജില്ലയിൽ നവംബർ 14,15, 16,17 തിയതികളിൽ നടത്തും. സംസ്ഥാന സ്കൂൾ കായികമേള എറണാകുളം ജില്ലയിൽ ഒക്‌ടോബർ 18, 19, 20, 21, 22 തീയതികളിലും സംസ്ഥാന സ്കൂൾ കലോത്സവം തിരുവനന്തപുരത്ത് ഡിസംബറിലും നടക്കും.
#KasaragodScienceFest, #LogoDesign, #Kerala, #School, #Students, #Education, #Competition