കുന്നിടിഞ്ഞ ദുരന്തം; വീരമല, മട്ടലായിൽ റോഡ് പണി നിർത്തിവെക്കാൻ കലക്ടറുടെ ഉത്തരവ്

-
ദേശീയപാത നിർമ്മാണത്തിനിടെയാണ് കുന്നിടിഞ്ഞത്.
-
ഒരു തൊഴിലാളി മരിക്കുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
-
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയോട് റിപ്പോർട്ട് തേടി.
-
മട്ടലായിക്കുന്നിലെ അപകടസ്ഥലത്തെ പണി നിർത്തി.
-
കൂടുതൽ ഭൂമി ഏറ്റെടുത്ത് റോഡ് മാറ്റണമെന്ന് ജനപ്രതിനിധികൾ.
ചെറുവത്തൂർ: (KasargodVartha) ദേഗീയ പാതാ നിർമ്മാണ സ്ഥലത്ത് കുന്നിടിഞ്ഞ് വീണ് ഒരു തൊഴിലാളി മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്ത പശ്ചാത്തലത്തിൽ വീരമലക്കുന്ന്, മട്ടലായി ക്കുന്ന് പ്രദേശങ്ങളിൽ പാർശ്വ റോഡ് നിർമ്മാണം താൽക്കാലികമായി നിർത്തിവെക്കാൻ കാസർകോട് ജില്ലാ കലക്ടർ കെ. ഇമ്പശേഖരൻ ഉത്തരവിട്ടു.
പരിശോധന നടത്തി വിദഗ്ധ റിപ്പോർട്ട് ലഭ്യമാക്കുന്നതിന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയോട് ആവശ്യപ്പെടുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു
അതുവരെ മട്ടലായി കുന്നിൽ അപകടം നടന്ന സ്ഥലത്ത് പാർശ്വ റോഡ് നിർമ്മാണം താൽക്കാലികമായി നിർത്തിവയ്ക്കാനും കളക്ടർ നിർദ്ദേശിച്ചു.
മട്ടലായി കുന്നിൽ വൻ അപകട ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പാർശ്വ റോഡ് നിർമ്മാണത്തിന് കൂടുതൽ ഭൂമി ഏറ്റെടുത്ത് സമീപ റോഡ് നിർമ്മാണം നടത്തണമെന്ന് ജനപ്രതിനിധികൾ കലക്ടറോട് ആവശ്യപ്പെട്ടു.
അപകട ഭീഷണി നിലനിൽക്കുന്ന കുന്നിൻ മുകളിലെ ഹൈടെൻഷൻ വൈദ്യുതി ലൈൻ മാറ്റി സ്ഥാപിക്കുന്നതിനും കലക്ടർ നിർദേശിച്ചു.
ദേശീയപാത 66 നിർമ്മാണത്തിനിടെ മട്ടലായി കുന്നിൽ അപകടമുണ്ടായി ഒരു തൊഴിലാളി മരിക്കുകയും രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്ത പ്രദേശം ജില്ലാ കലക്ടർ കെ ഇമ്പശേഖർ ജില്ലാ പോലീസ് മേധാവി വിജയഭാരത് റെഡ്ഡി എന്നിവർ തിങ്കളാഴ്ച ഉച്ചയോടെയാണ് സന്ദർശിച്ചത്.
ദേശീയ പാതാ അതോറിറ്റി പ്രൊജക്റ്റ് ഡയറക്ടർ ഉമേഷ് ഗർ , ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി പ്രമീള തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി കെ ബാവ പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി പ്രസന്നകുമാരി നിർമ്മാണ കരാർ കമ്പനി പ്രതിനിധികൾ
വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ കലക്ടർക്കൊപ്പം ഉണ്ടായിരുന്നു.
ജനങ്ങളുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകി റോഡ് നിർമ്മാണം നടത്തുന്നതിന് കലക്ടർ ദേശീയ പാത അതോറിറ്റി ഡയറക്ടർക്ക് നിർദ്ദേശം നൽകി.
ദേശീയപാത നിർമ്മാണത്തിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ.
Article Summary: Following a landslide during National Highway construction in Cheruvathur, Kasaragod, which resulted in the death of a worker and injuries to three others, District Collector K. Imbashekaran has ordered a temporary halt to side road construction in Veeramalakkunnu and Mattalayikkunnu. A report from the State Disaster Management Authority has been requested.
#Landslide, #Kasaragod, #NationalHighway, #RoadConstruction, #Accident, #Safety