Exploration | വിമാനത്തിൽ ബെംഗ്ളൂറിലേക്ക് പറന്ന് കാസർകോട്ടെ കുടുംബശ്രീ സംഘം; ആകാശയാത്രയുടെ ആദ്യാനുഭവം സമ്മാനിച്ച് വേറിട്ടൊരു പഠനയാത്ര

● യാത്രയിൽ 34 അംഗങ്ങൾ പങ്കെടുത്തു
● ഭൂരിഭാഗം പേരും ആദ്യമായി വിമാനത്തിൽ യാത്ര ചെയ്യുന്നവരായിരുന്നു.
● കാസർകോട് നഗരസഭ കുടുംബശ്രീ സിഡിഎസ് ആണ് യാത്ര സംഘടിപ്പിച്ചത്.
● യാത്രയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ നിർവഹിച്ചു.
കാസർകോട്: (KasargodVartha) ബെംഗ്ളൂറിലേക്ക് വിമാനത്തിൽ പഠനയാത്രയുമായി കാസർകോട് നഗരസഭ കുടുംബശ്രീ സിഡിഎസ്. യാത്രയിൽ 34 അംഗങ്ങൾ പങ്കെടുത്തു, അവരിൽ ഭൂരിഭാഗം പേരും ആദ്യമായി വിമാനത്തിൽ യാത്ര ചെയ്യുന്നവരായിരുന്നു. ഫെബ്രുവരി ഏഴിന് രാവിലെ ആറ് മണിക്ക് കാസർകോട് റെയിൽവേ സ്റ്റേഷനിൽ നിന്നും യാത്ര ആരംഭിച്ചു.
തുടർന്ന് മംഗ്ളൂറിലെത്തി 11.50-ന് ഇൻഡിഗോ വിമാനത്തിൽ ബെംഗ്ളൂറിലേക്ക് യാത്ര തിരിക്കുകയായിരുന്നു.
വിമാനയാത്രയുടെ ഉദ്ഘാടനം കാസർകോട് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ആയിശ ഇബ്രാഹീം അധ്യക്ഷത വഹിച്ചു. ബെംഗ്ളൂറിൽ എത്തിയ സംഘത്തെ നഗരസഭ കൗൺസിലറും ബെംഗ്ളൂറിൽ ബിസിനസുകാരനുമായ കെഎം ഹനീഫ് സ്വീകരിച്ചു.
കർണാടക വിധാൻ സൗധയും വിവിധ ചരിത്ര സ്മാരകങ്ങളും വ്യവസായ സ്ഥാപനങ്ങളും അംഗങ്ങൾ സന്ദർശിച്ചു. യാത്രാ സംഘത്തിൽ നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം, വൈസ് ചെയർപേഴ്സൺ ശംസീദ ഫിറോസ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സഹീർ ആസിഫ്, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, സി.ഡി.എസ് ചെയർപേഴ്സൺ ആയിശ ഇബ്രാഹിം, വൈസ് ചെയർപേഴ്സൺ ഷക്കീല മജീദ്, മെമ്പർ സെക്രട്ടറി പ്രസാദ്, സിറ്റി മിഷൻ മാനേജർ ബിനീഷ്, കൺവീനർമാരായ ആശ, ശാഹിദ യൂസഫ്, ദേവയാനി, സെറീന, അക്കൗണ്ടൻ്റ് പ്രിയാ മണി, സി.ഒ അർച്ചന തുടങ്ങിയവർ ഉണ്ടായിരുന്നു. ആദ്യമായി വിമാനയാത്ര നടത്തിയ കുടുംബശ്രീ അംഗങ്ങൾക്ക് ഈ യാത്ര ഒരു നവ്യാനുഭവമായിരുന്നു.
ഈ വാർത്ത മറ്റുള്ളവർക്കും ഷെയർ ചെയ്യൂ, നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ബോക്സിൽ രേഖപ്പെടുത്തുമല്ലോ?
Kasaragod Nagarasabha Kudumbashree CDS organized a study tour to Bangalore. The 34-member team, mostly first-time flyers, visited Karnataka Vidhan Soudha, historical monuments, and industrial establishments.
#Kudumbashree #BangaloreTour #StudyTour #FirstTimeFlyers #Karnataka