കാസർകോട് കുടുംബശ്രീ മിഷൻ ജില്ലാ കോ-ഓർഡിനേറ്ററായി കെ രതീഷ് കുമാർ ചുമതലയേറ്റു
Jul 1, 2025, 17:34 IST

Photo: Special Arrangement
● ടി.ടി. സുരേന്ദ്രൻ മാതൃവകുപ്പിലേക്ക് മടങ്ങിയ ഒഴിവിലാണ് നിയമനം.
● പിലിക്കോട് വറക്കോട്ടുവയൽ സ്വദേശിയാണ് കെ. രതീഷ് കുമാർ.
● കുടുംബശ്രീ സംസ്ഥാന പ്രോഗ്രാം ഓഫീസറായി പ്രവർത്തിച്ചിട്ടുണ്ട്.
● 'തിരികെ സ്കൂളിൽ', 'അരങ്ങ്' തുടങ്ങിയ പദ്ധതികളിൽ നേതൃപരമായ പങ്കുവഹിച്ചു.
● ഒരു വർഷത്തേക്കാണ് അന്യത്ര സേവന വ്യവസ്ഥയിലുള്ള നിയമനം.
കാസർകോട്: (KasargodVartha) കുടുംബശ്രീ മിഷൻ ജില്ലാ കോ-ഓർഡിനേറ്ററായി ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപകനായ കെ. രതീഷ് കുമാർ ചുമതലയേറ്റു.
മുൻ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ടി.ടി. സുരേന്ദ്രൻ മാതൃവകുപ്പിലേക്ക് മടങ്ങിയ ഒഴിവിലാണ് ഈ നിയമനം. പിലിക്കോട് വറക്കോട്ടുവയൽ സ്വദേശിയാണ് രതീഷ് കുമാർ.
2023-ൽ കുടുംബശ്രീ സംസ്ഥാന പ്രോഗ്രാം ഓഫീസറായി തിരുവനന്തപുരത്ത് പ്രവർത്തിച്ചിരുന്ന ഇദ്ദേഹം, കുടുംബശ്രീയുടെ മുദ്രഗീതം, റേഡിയോശ്രീ, സംസ്ഥാനത്തെ 40 ലക്ഷത്തോളം കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്ത 'തിരികെ സ്കൂളിൽ' പദ്ധതി, കുടുംബശ്രീ അംഗങ്ങളുടെ സർഗോത്സവമായ 'അരങ്ങ്' എന്നിവയിൽ നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട്. അന്യത്ര സേവന വ്യവസ്ഥയിൽ ഒരു വർഷത്തേക്കാണ് അദ്ദേഹത്തിന്റെ നിയമനം.
കെ രതീഷ് കുമാറിന്റെ പുതിയ ചുമതലയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ.
Article Summary: K Ratheesh Kumar appointed Kudumbashree Mission District Co-ordinator, Kasaragod.
#Kudumbashree #Kasaragod #KaratheeshKumar #Kerala #Development #LocalNews