city-gold-ad-for-blogger

കാസർകോട് നഗരമധ്യത്തിൽ കെപിആർ റാവു റോഡിലെ കുഴിയടക്കാൻ നടപടിയില്ല; കെഎസ്ആർടിസി ഡിപ്പോയിൽ കയറുമ്പോൾ യാത്രക്കാർക്ക് നേരെ ചെളിയഭിഷേകം നടക്കുമോയെന്ന് ആശങ്ക

Representational image of damaged KPR Rao Road and potholes near Kasaragod KSRTC depot
Photo: Special Arrangement

● മൾട്ടി സിനിമാ തിയേറ്ററും നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന പ്രധാന റോഡാണിത്
● മഴക്കാലത്ത് കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നത് കാൽനടയാത്രക്കാർക്കും ദുരിതമാകുന്നു
● റോഡ് റീടാറിങ് ചെയ്ത് ഗതാഗതയോഗ്യമാക്കാൻ അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് പരാതിയുണ്ട്
● റോഡ് അടിയന്തരമായി കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം

കാസർകോട്: (KasargodVartha) നഗരമധ്യത്തിലെ കെ.പി.ആർ റാവു റോഡിൽ കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപം റോഡ് തകർന്ന് വലിയ കുഴിയായി രൂപപ്പെട്ട് കിടക്കുന്നത് ബസുകൾക്ക് ഡിപ്പോയിൽ കയറുന്നതിൽ കടുത്ത ദുരിതം സൃഷ്ടിക്കുന്നു. ഇവിടുത്തെ റോഡ് തകർച്ചയ്ക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. വാർത്തയായാൽ മണ്ണിട്ട് കുഴി അടക്കുമെന്നതല്ലാതെ റീടാറിങ് ചെയ്ത് ഗതാഗതയോഗ്യമാക്കാൻ നടപടികളൊന്നുമില്ല. ഇപ്പോഴത്തെ കനത്ത മഴയിൽ കുഴികളുടെ എണ്ണം കൂടുകയും, കുഴികൾ വലിയ ഗർത്തങ്ങളായി രൂപാന്തരപ്പെടുകയും ചെയ്തിട്ടുണ്ട്.

യാത്രക്കാർക്ക് ചെളിയഭിഷേകം

കെ.പി.ആർ റാവു റോഡ് വലിയ വാഹനത്തിരക്കേറിയ നഗരത്തിലെ റോഡുകളിൽ ഒന്നാണ്. ബാങ്ക് റോഡിലെ വലിയ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പലരും വാഹനങ്ങൾ തിരിച്ചുവിടുന്നതും ഈ റോഡിലൂടെയാണ്. കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ബസുകളുടെ ഇറക്കവും കയറ്റവും മുൻവശത്തുകൂടെയാകുമ്പോൾ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ബസുകൾ പിറകുവശത്തുള്ള കെ.പി.ആർ റാവു റോഡിലൂടെ ഡിപ്പോയിൽ പ്രവേശിക്കുന്നത്. 

ഇവിടെയാണ് വൻകുഴി രൂപപ്പെട്ടിട്ടുള്ളത്. ഇതുവഴി ബസുകൾ കയറുമ്പോൾ കാൽനടയാത്രക്കാർക്ക് നേരെ ചെളിയഭിഷേകം നടക്കുമോയെന്ന ആശങ്കയുമുണ്ട്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് ഇതുവഴി സഞ്ചരിക്കുന്നത്. വെള്ളം കെട്ടിനിൽക്കുന്നത് മറ്റ് അപകടങ്ങൾക്കും കാരണമായേക്കാം.

വ്യാപാരികളുടെ ദുരിതം

കെ.പി.ആർ റാവു റോഡിന്റെ വിവിധ ഭാഗങ്ങളിൽ റോഡിന്റെ കരയിടിഞ്ഞ് റോഡ് തകർന്നുകിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. മൾട്ടിപ്ലക്സ് തിയേറ്റർ, ടെലികോം കമ്പനി ഓഫീസ്, ചെറുതും വലുതുമായ നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങൾ, വാണിജ്യ കെട്ടിട സമുച്ചയങ്ങളൊക്കെയുള്ള ഈ ഭാഗത്ത് ജനത്തിരക്കും വാഹനത്തിരക്കും ഏറിവരുന്നുണ്ട്. ഇതിനിടയിലെ റോഡ് തകർച്ച വലിയ ദുരിതമാണ് ഉണ്ടാക്കുന്നത്.

കെ.പി.ആർ റാവു റോഡ് അടിയന്തരമായി കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. വ്യാപാരികൾ ഈ വിഷയം പലപ്രാവശ്യം നഗരസഭയുടെ ശ്രദ്ധയിൽപ്പെടുത്തിയതുമാണ്. വിഷയത്തിൽ കാസർകോടിന്റെ ജനകീയ എം.എൽ.എ കല്ലട്ര മാഹിൻ ഹാജി ഇടപെടുമെന്ന വിശ്വാസത്തിലാണ് ഇപ്പോൾ വ്യാപാരികൾ.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം

Article Summary: The road near the KSRTC depot on KPR Rao Road in Kasaragod town has been severely damaged with huge potholes, causing massive distress to commuters, pedestrians, and traders. They demand immediate intervention from the municipality and MLA Kallatra Mahin Haji.

#KasargodVartha #KasaragodNews #KSRTCDepot #KPRRaoRoad #KeralaRoads #LocalNews #KeralaNews #AparnaNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia