വിവാഹ വീട്ടിലെ മാലിന്യം റോഡരികില്‍ തള്ളിയതിന് കേസ്; ടിപ്പര്‍ കസ്റ്റഡിയിലെടുത്തു
Oct 17, 2016, 11:00 IST
വിദ്യാനഗര്‍: (www.kasargodvartha.com 17/10/2016) വിവാഹ വീട്ടിലെ മാലിന്യം റോഡരികില്‍ തള്ളിയതിന് പോലീസ് കേസെടുത്തു. ടിപ്പര്‍ ലോറി കസ്റ്റഡിയിലെടുത്തു. ചാലക്കുന്നിലെ ഇര്‍ഷാദി (25)നെതിരെയാണ് വിദ്യാനഗര്‍ പോലീസ് കേസെടുത്തത്.
അണങ്കൂരിലെ ഒരു വിവാഹ വീട്ടില്‍ നിന്നുമാണ് മാലിന്യം ടിപ്പര്‍ ലോറിയില്‍ കയറ്റി പാടി ബെള്ളരടുക്കയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിനടുത്ത് റോഡരുകില്‍ തള്ളിയതിനാണ് കേസ്.

Keywords: Kasaragod, Kerala, Vidya Nagar, Case against youth for dumping waste.