city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യമനില്‍ നിന്നും കണ്ണൂര്‍, കാസര്‍കോട് ജില്ലക്കാരായ അഞ്ചു പേര്‍ നാട്ടിലെത്തി

കാസര്‍കോട്: (www.kasargodvartha.com 02/04/2015) സൗദിയും സഖ്യകക്ഷികളും വിമതസര്‍ക്കാരിനെതിരെ യുദ്ധം പ്രഖ്യാപിച്ച യമനില്‍ നിന്നും കണ്ണൂര്‍, കാസര്‍കോട് ജില്ലക്കാരായ അഞ്ചു പേര്‍ നാട്ടിലെത്തി. രാജപുരം ഒടയഞ്ചാല്‍ സ്വദേശി ജിന്റോ ജോസഫ്, പെരിയ കുണിയ സ്വദേശി ലത്വീഫ് മുസ്തഫ, തളിപ്പറമ്പ് സ്വദേശി മനു തോമസ്, നീലേശ്വരം ബംഗളം സ്വദേശി ശശിധരന്‍, പയ്യന്നൂര്‍ രാമനാട്ട് സ്വദേശി അനീഷ് എന്നിവരാണ് നാട്ടില്‍ തിരിച്ചെത്തിയത്.

ഇവരെല്ലാം യമനിലെ സനയില്‍ നിന്നും ഏദന്‍ എയര്‍പോര്‍ട്ടിലെത്തിയ ശേഷം അവിടെ നിന്നും നേവിയുടെ കപ്പലില്‍ അയല്‍രാജ്യമായ ജിബൂട്ടിയിലെത്തിയ ശേഷം അവിടെ നിന്നും വ്യോമസേനയുടെ വിമാനത്തില്‍ മുംബൈയിലെത്തുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് ഇവരെല്ലാം മുംബൈയിലെത്തിയത്. തുടര്‍ന്ന് മംഗളൂരുവിലേക്കുള്ള വിമാനത്തിലെത്തുകയും എല്ലാവരും ഒരുമിച്ച് കാര്‍ മാര്‍ഗം നാട്ടിലേക്ക് തിരിക്കുകയുമായിരുന്നു.

190 യാത്രക്കാരാണ് മുംബൈയിലെത്തിയത്. ഇവരില്‍ 30 പേര്‍ മലയാളികളാണെന്ന് തിരിച്ചെത്തിയവര്‍ പറഞ്ഞു. ഇതു കൂടാതെ 350 ഓളം വരുന്ന മറ്റൊരു വിമാനം കൊച്ചിയിലെത്തുകയും ചെയ്തിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും മലയാളികളാണ്. യുദ്ധം തുടങ്ങിയ ശേഷം വിദേശികളെല്ലാം ആശങ്കയിലായിരുന്നുവെന്ന് തിരിച്ചെത്തിയവര്‍ പറയുന്നു.

വാഹനങ്ങള്‍ സംഘടിപ്പിച്ചാണ് പലര്‍ക്കും ഏദന്‍ എയര്‍പോര്‍ട്ടില്‍ എത്താന്‍ കഴിഞ്ഞത്. റോഡുമാര്‍ഗം മടങ്ങുന്നതിനിടെ വഴിമധ്യേ സൗദിയുടേയും സഖ്യസേനയുടേയും ബോംബിംഗ് കണ്‍മുന്നില്‍ കാണാന്‍ കഴിഞ്ഞതായി ബംഗള സ്വദേശി ശശിധരന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

തങ്ങള്‍ മടങ്ങുമ്പോള്‍ 50ലധികം പേര്‍ ഏദന്‍ എയര്‍പോര്‍ട്ടില്‍ ഉണ്ടായിരുന്നതായി ഇവര്‍ പറഞ്ഞു. ഒടയഞ്ചാല്‍ സ്വദേശിയായ ഒരു നഴ്‌സ് സനയിലെ മോഡേണ്‍ ജര്‍മ്മന്‍ ആശുപത്രിയില്‍ നിന്നും തങ്ങളെ ബന്ധപ്പെട്ടിരുന്നതായി നാട്ടിലെത്തിയവര്‍ പറഞ്ഞു. ഇവരോടൊപ്പം മറ്റ് ഏതാനും മലയാളി നഴ്‌സുമാരുണ്ടെന്നും ഇവരെ റോഡുമാര്‍ഗം ഏദനിലെത്തിക്കാന്‍ എംബസി അധികൃതര്‍ ശ്രമം നടത്തി വരുന്നുണ്ടെന്നും രക്ഷപ്പെട്ടെത്തിയവര്‍ പറഞ്ഞു. നാട്ടില്‍ തിരിച്ചെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഒപ്പം ജോലി നഷ്ടപ്പെട്ടതില്‍ വിഷമമുണ്ടെന്നുമാണ് ഇവര്‍ പറയുന്നത്. യുദ്ധം അവസാനിച്ചു കഴിഞ്ഞാല്‍ വീണ്ടും യമനിലേക്ക് പോകാന്‍ സാധിക്കുമോ എന്ന ആശങ്കയിലാണ് ഇവര്‍.
യമനില്‍ നിന്നും കണ്ണൂര്‍, കാസര്‍കോട് ജില്ലക്കാരായ അഞ്ചു പേര്‍ നാട്ടിലെത്തി
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അരുമയായ പട്ടിക്കുഞ്ഞിനെ പൊരിച്ചുവെച്ചതുകണ്ട് അഞ്ചുവയസുകാരി നിലവിളിക്കുന്ന വീഡിയോ വൈറലാകുന്നു

Keywords:  Kasaragod, Kerala, Periya, Natives, Yemen, Airport, Job, Nurse, War, Abudhabhi, Kasaragod, Kannur natives Arrive from Yemen.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia