city-gold-ad-for-blogger

കാസർകോട്-കാഞ്ഞങ്ങാട് സംസ്ഥാനപാത നവീകരണം; ചന്ദ്രഗിരി പാലത്തിന് സമീപം കോൺക്രീറ്റിങ് ജോലി പുരോഗമിക്കുന്നു

Representational image reflecting Kasaragod-Kanhangad highway renovation and concrete work near Chandragiri bridge
KasargodVartha Photo

● റോഡ് പൂർണമായി അടയ്ക്കാതെ ഗതാഗതം ഭാഗികമായി തുറന്നുകൊടുത്താണ് നവീകരണം പുരോഗമിക്കുന്നത്
● ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമാണ പ്രവൃത്തികൾ ഏറ്റെടുത്തിരിക്കുന്നത്
● പള്ളിക്കര മേൽപാലത്തിലെ അറ്റകുറ്റപ്പണികളും ദ്രുതഗതിയിൽ നടന്നുവരുന്നു
● ചെറ്റുകുണ്ട്, തൃക്കണ്ണാട്, കോട്ടിക്കുളം ഭാഗങ്ങളിൽ ഓവുചാൽ നിർമാണം പൂർത്തിയായി
● ടൂറിസത്തിനും മത്സ്യബന്ധന മേഖലയ്ക്കും പുതിയ റോഡ് വലിയ കുതിപ്പേകും

ചെമ്മനാട്: (KasargodVartha) കാസർകോട്-കാഞ്ഞങ്ങാട് തീരദേശ സംസ്ഥാനപാത നവീകരിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് എംഎൽഎയായിരുന്ന സിഎച്ച് കുഞ്ഞമ്പുവിൻ്റെ ഇടപെടലിനെ തുടർന്നാണ് 38 കോടി രൂപ ചെലവിൽ 27.780 കിലോമീറ്റർ കെഎസ്ടിപി റോഡ്  കോൺക്രീറ്റ് മേൽപാളി വിരിച്ച് നവീകരിക്കുന്നതിന് പണിയാരംഭിച്ചത്.

മൂന്നര കിലോമീറ്റർ റോഡും കൾവർട്ട് നിർമാണവും ഏറെക്കുറെ മഴക്കാലാരംഭത്തിന് മുൻപേ പൂർത്തിയായതാണ്. ഇതിനിടെ നിയമസഭാ തെരഞ്ഞെടുപ്പും, കാലവർഷവും കൂടാതെ ടാർ ഉൾപ്പെടെയുള്ള അസംസ്കൃത ഉൽപന്നങ്ങളുടെ അമിതവിലവർധനയുമെല്ലാം കാരണം ചെറിയ വേഗതക്കുറവുണ്ടെങ്കിലും പ്രവൃത്തി വീണ്ടും പുരോഗമിക്കുകയാണ്.

Representational image reflecting Kasaragod-Kanhangad highway renovation and concrete work near Chandragiri bridge

ചന്ദ്രഗിരി പാലത്തിന് സമീപം കോൺക്രീറ്റിങ്

ചന്ദ്രഗിരി പാലത്തിന് സമീപം ഇൻ്റർലോക്ക് പാകിയ ഭാഗങ്ങളിൽ നവീകരണ പ്രവൃത്തികൾ ആരംഭിച്ചിട്ടുണ്ട്. നിലവിലുണ്ടായിരുന്ന ഇൻ്റർലോക്കുകൾ പൂർണമായും നീക്കം ചെയ്ത് അടിത്തറയായി കോൺക്രീറ്റ് ചെയ്യുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. തിങ്കളാഴ്ച (സെപ്റ്റംബർ 7) ആരംഭിച്ച പ്രവൃത്തികളുടെ ഭാഗമായി റോഡിൻ്റെ ഒരു വശം ആണ് കോൺക്രീറ്റ് പണികൾ പുരോഗമിക്കുന്നത്.

കഴിഞ്ഞ വർഷം ഈ ഭാഗത്ത് അറ്റകുറ്റപ്പണികൾ നടന്നപ്പോൾ ഒരു മാസത്തോളം ഗതാഗതം പൂർണമായും നിരോധിച്ചിരുന്നു. എന്നാൽ ഇത്തവണ റോഡ് പൂർണമായും അടയ്ക്കാതെ, ഭാഗികമായി തുറന്നുകൊടുത്താണ് നവീകരണം പുരോഗമിക്കുന്നത്. ഗതാഗതം അനുവദിക്കുന്നുണ്ടെങ്കിലും തിങ്കളാഴ്ച മുതൽ ഉച്ച സമയങ്ങളിൽ  ഈ ഭാഗത്ത് വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.Representational image reflecting Kasaragod-Kanhangad highway renovation and concrete work near Chandragiri bridge

പള്ളിക്കര മേൽപാലവും സാങ്കേതിക വിവരങ്ങളും

ബേക്കൽപാലം അപ്രോച്ച് റോഡ് നവീകരണ പ്രവൃത്തിയും ദ്രുതഗതിയിൽ നടന്നുവരുന്നു. കഴിഞ്ഞ ആഴ്ച  മുതൽ 40 ദിവസത്തേക്ക് അടച്ചിട്ടിരിക്കുന്ന പള്ളിക്കര മേൽപാലത്തിലെ അറ്റകുറ്റപ്പണി പൊതുമരാമത്ത് പാലം വിഭാഗം പൂർത്തിയാക്കുന്നതോടെ പദ്ധതിയിൽപ്പെടുത്തി കോൺക്രീറ്റ് ചെയ്യും. നിലവിലുള്ള റോഡിൻ്റെ ഉപരിതലത്തിന് മുകളിലുള്ള മേൽപാളിക്ക്, അല്ലെങ്കിൽ പാലത്തിൻ്റെ ഡെക്ക് സ്ലാബിന് മുകളിൽ 40 മില്ലീമീറ്റർ കനത്തിലും, മറ്റു ഭാഗങ്ങളിൽ സാധാരണ കനമായ 30 മില്ലീമീറ്ററിലും ആയിരിക്കും കോൺക്രീറ്റ് പാളികൾ നിർമിക്കുക. കോൺക്രീറ്റ് റോഡിൻ്റെ കനം അംഗീകൃത മാനദണ്ഡങ്ങൾ പ്രകാരമായിരിക്കും.

ഓവുചാൽ നിർമാണവും വികസനവും

കാഞ്ഞങ്ങാട് ഭാഗങ്ങളിൽ ചില സ്ഥലങ്ങളിൽ ഇൻ്റർലോക്ക് പ്രവൃത്തി നടന്നുവരുന്നു. ചെറ്റുകുണ്ട്, തൃക്കണ്ണാട്, കോട്ടിക്കുളം ഭാഗങ്ങളിൽ ഓവുചാലും പൂർത്തിയായതാണ്. മേൽപ്പറമ്പ്, കളനാട് തുടങ്ങിയ സ്ഥലങ്ങളിലും ഓവുചാലിൻ്റെ പണി ഏതാണ്ട് പൂർത്തിയായിവരുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമാണം ഏറ്റെടുത്തിരിക്കുന്നത്. റോഡ് കടന്നുപോകുന്ന ചില ടൗണുകളിലും ഇതിൻ്റെ ഭാഗമായി ഇൻ്റർലോക്ക് ചെയ്ത് അഭിവൃദ്ധിപ്പെടുത്താനാണ് പദ്ധതി. ആവശ്യമായ സ്ഥലങ്ങളിൽ ബിറ്റുമിനസ് മെക്കാഡം അറ്റകുറ്റപ്പണിയും നടത്തും.

ടൂറിസത്തിനും മത്സ്യബന്ധന മേഖലയ്ക്കും കുതിപ്പേകും

കീഴൂർ, ബേക്കൽ, തൃക്കണ്ണാട്, അജാനൂർ ഉൾപ്പെടെയുള്ള മത്സ്യബന്ധന മേഖലകൾ, ബേക്കൽ, ചന്ദ്രഗിരി കോട്ട, പള്ളിക്കര, ബേവൂരി ബീച്ചുകൾ, മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലുകൾ കൂടാതെ ചരിത്രപ്രസിദ്ധമായ ആരാധനാലയങ്ങളുമെല്ലാം ഉൾപ്പെടുന്ന കാഞ്ഞങ്ങാട് - കാസർകോട് തീരദേശം കേരളത്തിലെ തന്നെ പ്രധാന വിനോദസഞ്ചാര മേഖല കൂടിയാണ്. ഉറപ്പുള്ളതും മനോഹരവുമായ പാത ടൂറിസത്തിനും മുതൽക്കൂട്ടാകും.

സംസ്ഥാനപാതാ നിർമാണം താമസം കൂടാതെ ദ്രുതഗതിയിൽ പൂർത്തിയാക്കാൻ കരാർ കമ്പനിക്ക് നിർദേശം നല്കിയിട്ടുണ്ടെന്ന് പൊതുമരാമത്ത് റോഡ്സ് വിഭാഗം അസിസ്റ്റൻഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീനിത് കുമാർ കാസർകോട് വാർത്തയോട് പറഞ്ഞു.

ചോദ്യങ്ങളും ഉത്തരങ്ങളും

കാസർകോട്-കാഞ്ഞങ്ങാട് തീരദേശ പാതയുടെ നവീകരണം എത്ര രൂപ ചെലവിലാണ് നടക്കുന്നത്?

ഉത്തരം: 38 കോടി രൂപ ചെലവിലാണ് 27.780 കിലോമീറ്റർ കെഎസ്ടിപി റോഡിൻ്റെ നവീകരണം പുരോഗമിക്കുന്നത്.

ചന്ദ്രഗിരി പാലത്തിന് സമീപം ഇപ്പോൾ നടക്കുന്ന പ്രവൃത്തികൾ എന്തൊക്കെയാണ്?

ഉത്തരം: പഴയ ഇൻ്റർലോക്കുകൾ പൂർണമായും നീക്കം ചെയ്ത് അടിത്തറയായി കോൺക്രീറ്റ് ചെയ്യുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്.

ചന്ദ്രഗിരി റോഡ് പണി നടക്കുന്നതിനാൽ ഗതാഗതം പൂർണമായി നിരോധിച്ചിട്ടുണ്ടോ?

ഉത്തരം: ഇല്ല, കഴിഞ്ഞ തവണത്തെപ്പോലെ റോഡ് പൂർണമായി അടയ്ക്കാതെ ഗതാഗതം ഭാഗികമായി അനുവദിച്ചുകൊണ്ടാണ് ഇത്തവണ നവീകരണം പുരോഗമിക്കുന്നത്.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം

Article Summary: The renovation of the Kasaragod-Kanhangad coastal highway by Uralungal Society is progressing rapidly with concrete works near the Chandragiri bridge, allowing partial traffic movement to minimize disruption.

#KasargodVartha #Kasaragod #Kanhangad #KSTPRoad #KeralaPWD #RoadDevelopment #CoastalHighway #UralungalSociety #MalayalamNews #KeralaNews #AparnaNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia