Relief Efforts | വയനാടിന് കാസര്‍കോടിന്റെ സഹായം ഇനിയുമൊഴുകും; കൂടുതൽ വാഹനങ്ങൾ അയക്കാൻ ജില്ലാ ഭരണകൂടം; സുമനസുകൾക്ക് അവശ്യസാധനങ്ങൾ നൽകാം
വയനാട് ദുരന്തത്തിന് കസർകോട് ശക്തമായ സഹായം; വിദ്യാനഗർ, ഹൊസ്ദുർഗ് താലൂക്കിൽ ശേഖരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു.
കാസർകോട്: (KasaragodVartha) വയനാട് ജില്ലയിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് ദുരിതബാധിതർക്ക് സഹായം എത്തിക്കുന്നതിനായി കാസർകോട് ജില്ലാ ഭരണകൂടവും ജില്ലാ പഞ്ചായത്തും കൈകോർത്ത് പ്രവർത്തനം കൂടുതൽ ശക്തമാക്കുന്നു. വിദ്യാനഗർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിലും ഹൊസ്ദുർഗ് താലൂക്കിലും അവശ്യ സാധനങ്ങൾ ശേഖരിക്കുന്ന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സജ്ജീകരിച്ച ശേഖരണ കേന്ദ്രത്തിലെത്തിയ അവശ്യ സാധനങ്ങളുമായി ആദ്യ വാഹനം ജൂലൈ 30ന് രാത്രി വയനാട്ടിലേക്ക് പോയി സഹായം എത്തിച്ചിരുന്നു. ജൂലൈ 31 ന് ഉച്ചയ്ക്ക് ശേഷം അടുത്ത വാഹനം പുറപ്പെടും. അവശ്യസാധനങ്ങളുടെ ശേഖരണ കേന്ദ്രം വരും ദിവസങ്ങളിലും തുടരും.
സഹായ സന്നദ്ധരായ സുമനസുകള്‍ അവശ്യ സാധനങ്ങളുടെ കിറ്റുകള്‍ കളക്ടറേറ്റിലും ഹൊസ്ദുര്‍ഗ് താലൂക്കിലും എത്തിച്ചു നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും ജില്ലാ കളക്ടറും അഭ്യര്‍ത്ഥിച്ചു. ജില്ലാ ഭരണകൂടവും ജില്ലാ പഞ്ചായത്തും ചേർന്ന് നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും വ്യാപകമായ പിന്തുണ ലഭിക്കുന്നു.
സഹായം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ബന്ധപ്പെടാം
കളക്ടറേറ്റ് കൺട്രോൾ റൂം നമ്പർ: 9446601700
ഹൊസ്ദുർഗ് താലൂക്ക് നമ്പർ: 9447613040
കിറ്റില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്ന അവശ്യ സാധനങ്ങള്‍
ഉപയോഗിച്ചിട്ടില്ലാത്ത വസ്ത്രങ്ങള്‍
പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കള്‍
ഭക്ഷ്യ വസ്തുക്കള്‍
ബാറ്ററി
ടോര്‍ച്ച്
സാനിറ്ററി നാപ്കിന്‍
വസ്ത്രങ്ങള്‍
തോര്‍ത്ത്
ടൂത്ത് പേസ്റ്റ്
ബ്രഷ്
വാഷിംഗ് സോപ്പ്
അടിവസ്ത്രങ്ങള്‍
പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള വസ്ത്രങ്ങള്‍
എല്ലാവര്‍ക്കും അടിവസ്ത്രം
ബെഡ് ഷീറ്റ്
മാറ്റുകള്‍
പാത്രങ്ങള്‍
സാനിറ്ററി പാഡ്
പുതപ്പ്
തലയണ
ടോര്‍ച്ച്
ടവല്‍
സ്ലിപ്പറുകള്‍
സ്വെറ്ററുകള്‍
റെയിന്‍ കോട്ട്