city-gold-ad-for-blogger

ലോകോത്തര ഭിന്നശേഷി വികസനകേന്ദ്രം കാസർകോട് യാഥാർത്ഥ്യമാകുന്നു

Artist's impression of the International Institute for People with Disabilities (IIPD) in Kasaragod, Kerala.
Image Credit: Different Art Centre, Enhanced by GPT

● മടിക്കൈയിൽ 22 ഏക്കർ സ്ഥലത്താണ് പദ്ധതി.
● ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള പദ്ധതിയാണിത്.
● അന്താരാഷ്ട്ര നിലവാരമുള്ള പരിശീലനം ലഭ്യമാക്കും.
● എൻഡോസൾഫാൻ ദുരിതബാധിതർക്ക് സഹായമാകും.
● ആദ്യഘട്ട നിർമാണം 2026-ൽ പൂർത്തിയാകും.

കാഞ്ഞങ്ങാട്: (KasargodVartha) ഭിന്നശേഷിക്കാരുടെ സമഗ്ര വികാസത്തിനായി തിരുവനന്തപുരം ഡിഫറന്റ് ആർട്സ് സെന്ററിന്റെ നേതൃത്വത്തിൽ ലോകോത്തര നിലവാരത്തിൽ കാസർകോട് നിർമിക്കുന്ന ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീപ്പിൾ വിത്ത് ഡിസെബിലിറ്റീസ് (ഐ.ഐ.പി.ഡി) സംരംഭത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ബുധനാഴ്ച (സെപ്തംബര്‍ 10) ആരംഭിക്കും. 

രാവിലെ 10.30-ന് കാഞ്ഞങ്ങാട് മടിക്കൈയിൽ 22 ഏക്കർ സ്ഥലത്ത് ഒരുങ്ങുന്ന ഈ പദ്ധതിയുടെ നിർമാണോദ്ഘാടന ചടങ്ങിൽ ചലച്ചിത്ര സംവിധായകനും ഡിഫറന്റ് ആർട്സ് സെന്റർ രക്ഷാധികാരിയുമായ അടൂർ ഗോപാലകൃഷ്ണൻ, സാഹിത്യകാരൻ ടി. പദ്മനാഭൻ, ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി എന്നിവർ പങ്കെടുക്കും.

Artist's impression of the International Institute for People with Disabilities (IIPD) in Kasaragod, Kerala.

ഡി.എ.സി ചെയർമാനും മുൻ ചീഫ് സെക്രട്ടറിയുമായ ജിജി തോംസൺ ഐ.എ.എസ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി, ദാമോദർ ആർക്കിടെക്ട്സ് സി.ഇ.ഒ കെ. ദാമോദരൻ, ഡിഫറന്റ് ആർട്സ് സെന്റർ എക്സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട് തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കും.

Artist's impression of the International Institute for People with Disabilities (IIPD) in Kasaragod, Kerala.

ഡബ്ലിയു.എച്ച്.ഒ ഇന്ത്യൻ നാഷണൽ പ്രൊഫഷണൽ ഓഫീസർ ഡോ. മുഹമ്മദ് അഷീൽ പദ്ധതി വിശദീകരണം നടത്തും. രാജ്യത്തിന് അഭിമാനകരമാകുന്ന രീതിയിലാണ് ഐ.ഐ.പി.ഡി പദ്ധതി പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നത്. ട്രെയിനിങ് സെന്റർ, തെറാപ്പി സെന്ററുകൾ, ഏർളി ഇന്റർവെൻഷൻ സെന്ററുകൾ തുടങ്ങി വിവിധ വിഭാഗങ്ങൾ ഒരുമിക്കുന്ന ഒരു കേന്ദ്രം കൂടിയാണിത്. 

തിരുവനന്തപുരം ഡിഫറന്റ് ആർട്സ് സെന്ററിന്റെ മാതൃകയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള കലാകായിക പരിശീലന സൗകര്യങ്ങൾ, അത്യാധുനിക തെറാപ്പി സൗകര്യങ്ങൾ, പേഴ്സണലൈസ്ഡ് അസിസ്റ്റീവ് ഡിവൈസ് യൂണിറ്റുകൾ, തൊഴിൽ പരിശീലന കേന്ദ്രങ്ങൾ, വൈദ്യസഹായ സൗകര്യങ്ങൾ, ട്രെയിനിങ് സെന്ററുകൾ തുടങ്ങിയ വിപുലമായ സംവിധാനങ്ങൾ കാസർകോട് ഐ.ഐ.പി.ഡിയിൽ ഉണ്ടാകും.

Artist's impression of the International Institute for People with Disabilities (IIPD) in Kasaragod, Kerala.

ഇന്ത്യയിലാദ്യമായാണ് ഇത്രയധികം വിഭാഗങ്ങൾ ഒരുമിച്ചു ചേരുന്ന ഒരു സംരംഭം നടപ്പാകുന്നത്. എൻഡോസൾഫാൻ ദുരിതബാധിതരടക്കം ലോകമെമ്പാടുമുള്ള നിരവധി കുട്ടികൾക്ക് ആശ്രയമാകുന്ന തരത്തിലാണ് ഈ സെന്റർ നിർമിക്കുന്നത്. 100 കോടി രൂപയുടെ പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്. 

ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങൾ 2026-ൽ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. 2029-ഓടുകൂടി പദ്ധതി പൂർണമായും പ്രവർത്തനസജ്ജമാകും. പദ്ധതി പൂർത്തിയാകുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ഭിന്നശേഷി സ്ഥാപനമായി ഐ.ഐ.പി.ഡി മാറും. 

പ്രതിവർഷം 1000 ഭിന്നശേഷിക്കാർക്ക് വിവിധ മേഖലകളിൽ പരിശീലനം നൽകുന്ന രീതിയിലാണ് ക്യാമ്പസ് ക്രമീകരിച്ചിരിക്കുന്നത്. ലോകത്തെവിടെയുമുള്ള ഭിന്നശേഷിക്കാർക്ക് സെന്ററിലെ സേവനങ്ങൾ ലഭിക്കും.

ഈ മഹത്തായ സംരംഭത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക. ഈ വാർത്ത കൂടുതൽ ആളുകളിലേക്ക് എത്താൻ ഷെയർ ചെയ്യൂ.

Article Summary: Construction begins for a world-class IIPD centre for disabled people in Kasaragod.

#Kasaragod #IIPD #DisabilityCentre #GopinathMuthukad #Kerala #Development

 

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia