കമ്മീഷൻ സിറ്റിംഗ് ദുരിതമായി: കാസർകോട് പരാതിക്കാർക്ക് ഇരിപ്പിടം പോലും നിഷേധിച്ചു
● മഴക്കാലത്ത് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ ബുദ്ധിമുട്ടി.
● കാസർകോട് റെസ്റ്റ് ഹൗസിലായിരുന്നു കമ്മീഷൻ സിറ്റിംഗ്.
● കമ്മീഷൻ അംഗം ബൈജു നാഥിന്റെ സാന്നിധ്യത്തിലായിരുന്നു സിറ്റിംഗ്.
● സിറ്റിംഗിന്റെ കെടുകാര്യസ്ഥത എടുത്തു കാണിക്കുന്നുവെന്ന് പരാതിക്കാർ.
കാസർകോട്: (KasargodVartha) മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ നടന്നതായി പരാതിക്കാർ. കമ്മീഷനെ കണ്ട് തങ്ങളുടെ സങ്കടങ്ങളും പരാതികളും ബോധിപ്പിക്കാൻ അറിയിപ്പ് ലഭിച്ച് എത്തിയവർക്ക് മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വന്നുവെന്ന് മാത്രമല്ല, ഇരിക്കാൻ പോലും സൗകര്യം ഒരുക്കിയിരുന്നില്ല. ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് പരാതിയുമായി വന്നവർ രോഷത്തോടെ പ്രതികരിച്ചു.
ദൂരെ സ്ഥലങ്ങളിൽ നിന്ന് അതിരാവിലെ എത്തിയവർക്ക് കുടിവെള്ളം പോലും ലഭ്യമല്ലാത്തത് ദുരിതമായി. മഴക്കാലമായതിനാൽ പലർക്കും ഇടയ്ക്കിടെ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കേണ്ടി വന്നപ്പോൾ പുരുഷന്മാർക്ക് ദൂരെ മാറി കാര്യം സാധിക്കേണ്ടി വന്നു, എന്നാൽ സ്ത്രീകൾ ഏറെ ബുദ്ധിമുട്ടി.
കാസർകോട് റെസ്റ്റ് ഹൗസിൽ കമ്മീഷൻ അംഗം ബൈജു നാഥിന്റെ സാന്നിധ്യത്തിലായിരുന്നു സിറ്റിംഗ് നടന്നത്. പലർക്കും ഉച്ചവരെ നിന്ന നിൽപ്പിൽ കാത്തുനിൽക്കേണ്ടി വന്നത് കമ്മീഷൻ സിറ്റിംഗിന്റെ കെടുകാര്യസ്ഥത എടുത്തു കാണിക്കുന്നു.
മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗിലെ ഈ സംഭവത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Human Rights Commission sitting in Kasaragod lacked basic facilities.
#HumanRights #Kasaragod #Kerala #CommissionSitting #PublicGrievance #LackofFacilities






