city-gold-ad-for-blogger

പാചകത്തിനിടെ തീ പടർന്നു; വീട് പൂർണമായും കത്തി നശിച്ചു! 10 ലക്ഷം രൂപയുടെ നഷ്ടം

House Fully Gutted in Fire from Gas Stove During Cooking in Kasaragod
Photo: Arranged

● കാസർകോട് കൊളക്ക ബയലിലെ പുഷ്പയുടെ 'അനുഗ്രഹ നിവാസ്' എന്ന വീടാണ് അഗ്നിക്കിരയായത്.
● തീ പടർന്നപ്പോൾ വീട്ടിലുണ്ടായിരുന്ന സ്ത്രീകൾ ഓടി രക്ഷപ്പെട്ടതിനാൽ ആളപായം ഒഴിവായി.
● അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ആർ വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേന രണ്ടുമണിക്കൂർ കൊണ്ടാണ് തീ അണച്ചത്.
● നാല് മുറികളോടു കൂടിയ ഓടുവെച്ച വീടാണ് പൂർണ്ണമായും കത്തിയത്.
● ലോൺ അടയ്ക്കാനുള്ള 15,000 രൂപയും ആധാരം, സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള പ്രധാന രേഖകളും കത്തി നശിച്ചു.
● തീപിടിത്തത്തിൽ ഏകദേശം 10 ലക്ഷം രൂപയുടെ നഷ്ടം വന്നതായി കണക്കാക്കുന്നു.
● ഒൻപത് അംഗങ്ങളുള്ള കുടുംബമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്.

കാസർകോട്: (KasargodVartha) കൊളക്ക ബയലിൽ പരേതനായ ഗണപതി ആചാര്യയുടെ ഭാര്യ പുഷ്പയുടെ ഉടമസ്ഥതയിലുള്ള 'അനുഗ്രഹ നിവാസ്' എന്ന വീട് ചൊവ്വാഴ്ച (16.12.2025) രാവിലെ 10 മണിയോടെ പാചകത്തിനിടെ ഗ്യാസ് അടുപ്പിൽ നിന്നുണ്ടായ തീപിടിത്തത്തിൽ പൂർണ്ണമായും കത്തി നശിച്ചു. വീട്ടിൽ ഭക്ഷണം പാചകം ചെയ്യുന്നതിനിടെയാണ് ഗ്യാസ് അടുപ്പിൽ നിന്ന് തീ പടർന്നു തുടങ്ങിയത്. നിമിഷ നേരം കൊണ്ട് തീ സമീപത്തുണ്ടായിരുന്ന തുണിയിലേക്ക് ആളിപ്പടരുകയായിരുന്നു.

തീ പടരുന്നത് കണ്ടയുടൻ വീട്ടിലുണ്ടായിരുന്ന സ്ത്രീകൾ പുറത്തേക്ക് ഇറങ്ങി ഓടിയതിനാൽ വലിയ അപകടം ഒഴിവായി. ഉടൻ തന്നെ സമീപവാസികൾ കാസർകോട് അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ആർ വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് വാഹനങ്ങൾ സ്ഥലത്തെത്തി. അഗ്നിരക്ഷാസേനയുടെ രണ്ട് മണിക്കൂർ നീണ്ട ശ്രമഫലമായാണ് തീ പൂർണ്ണമായും അണയ്ക്കാൻ കഴിഞ്ഞത്.

House Fully Gutted in Fire from Gas Stove During Cooking in Kasaragod

നാല് മുറികളോടു കൂടിയ ഓടുവെച്ച വീടാണ് അഗ്നിക്കിരയായത്. പുഷ്പയുടെ മക്കളായ ജനാർദ്ദനൻ, മോഹനൻ, ഇവരുടെ ഭാര്യമാർ, മക്കൾ എന്നിവരടക്കം ഒൻപത് അംഗങ്ങളാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. അപകടം നടക്കുന്ന സമയത്ത് മക്കൾ നാലുപേരും സ്കൂളിൽ പോയിരുന്നു. ജനാർദ്ദനൻ കാസർകോട് തുണിക്കടയിലും മോഹനൻ ബീബത്തുബയൽ സർവീസ് സ്റ്റേഷനിലുമായിരുന്നു ജോലിക്ക് പോയിരുന്നത്. സംഭവമറിഞ്ഞ് ഇരുവരും ഉടൻ തന്നെ ജോലി സ്ഥലത്തുനിന്ന് തിരികെ വീട്ടിലെത്തി.

തീപിടിത്തത്തിൽ വീട്ടിലെ സാധന സാമഗ്രികൾ പൂർണ്ണമായും കത്തി നശിച്ചു. ലോൺ അടയ്ക്കാനായി വെച്ചിരുന്ന 15,000 രൂപ, രണ്ട് സ്റ്റീൽ അലമാരകളിൽ വെച്ചിരുന്ന തുണിത്തരങ്ങൾ, ടിവി, മിക്സി, കട്ടിൽ, കിടക്കകൾ, വീടിൻ്റെ ആധാരം, സർട്ടിഫിക്കറ്റുകൾ, റേഷൻ കാർഡ് ഉൾപ്പെടെയുള്ള മറ്റ് പ്രധാന രേഖകൾ എന്നിവയെല്ലാം അഗ്നിക്കിരയായി. തീപിടിത്തത്തിൽ ഏകദേശം 10 ലക്ഷം രൂപയുടെ നഷ്ടം വന്നതായി കണക്കാക്കുന്നു.

അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ആർ വിനോദ് കുമാറിനൊപ്പം സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി എൻ വേണുഗോപാൽ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) എം രമേശ ആർ. അജേഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ വിഎസ് ഗോകുൽ കൃഷ്ണൻ, എം എ വൈശാഖ്, അതുൽ രവി, പി എം നൗഫൽ, ഹോം ഗാർഡുമാരായ എസ് സോബിൻ, വി ജി വിജിത്ത് നാഥ്, വി വി ഉണ്ണികൃഷ്ണൻ, പി ശ്രീജിത്ത്, പി വി പ്രസാദ് എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. വില്ലേജ് അസ്സിസ്റ്റൻ്റ് വിപിൻ മാത്യു, കൗൺസിലർമാരായ ഹരീഷ്, രമേശ്, കേമലത എന്നിവരും സംഭവസ്ഥലത്ത് സന്നിഹിതരായിരുന്നു.

ഗ്യാസ് അടുപ്പിൽ നിന്നുള്ള തീപിടിത്തങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? കമൻ്റ് ചെയ്യുക.

Article Summary: A house in Kolakka Bayal, Kasaragod, owned by Pushpa, was completely gutted by a fire caused by a gas stove, resulting in an estimated loss of Rs 10 lakh.

#KasaragodFire #HouseFire #GasStoveSafety #FireAccident #KeralaNews #Loss

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia