ഷംനാടിന് ആദരം നവംബര്‍ രണ്ടിന്
Oct 25, 2012, 22:19 IST
കാസര്‍കോട്: രാഷ്ട്രീയത്തില്‍ വിശുദ്ധിയുടെ നിറ സാന്നിദ്ധ്യമായ ഹമീദലി ഷംനാടിനെ കാസര്‍കോട്ടെ പൗരാവലിയുടെ സഹകരണത്തോടെ കാസര്‍കോട് സാഹിത്യവേദി ആദരിക്കുന്നു. രാജ്യസഭാ അംഗം, കേരള നിയമസഭാ സാമാജികന്‍, പബ്ലിക് സര്‍വീസ് കമ്മീഷന്‍ അംഗം, കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍, ഒഡാപെക് ചെയര്‍മാന്‍ തുടങ്ങിയ മേഖലകളില്‍ സാന്നിദ്ധ്യമറിയിച്ച ഷംനാട് എന്നും ജനങ്ങള്‍ക്ക് പിന്നില്‍ നടന്ന രാഷ്ട്രീയക്കാരനാണ്.
നവംബര്‍ രണ്ടിന് വെള്ളിയാഴ്ച ഉച്ചക്ക് 2.30 ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടക്കുന്ന ചടങ്ങ് വി.എം. സുധീരന് ആദരിക്കല്‍ ചടങ്ങ് ഉധ്ഘാടനം ചെയ്യും. പി. കരുണാകരന്‍ എം.പി, എം.എല്‍.എമാരാ എന്‍.എ. നെല്ലിക്കുന്ന്, കെ. ചന്ദ്രശേഖരന്, പി.ബി. അബദുര്‍ റസാഖ്, നഗരസഭാ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് എം. നാരായണ ഭട്ട് തുടങ്ങി സാമൂഹ്യ സാംസ്കാരി സാഹിത്യ രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും.
സാഹിത്യവേദി യോഗത്തില്‍ പ്രസിഡന്റ് റഹ്മാന്‍ തായലങ്ങാടി അധ്യക്ഷത വഹിച്ചു. ടി.ഇ .അബ്ദുല്ല, നാരായണന്‍ പേരിയ, വി.വി. പ്രഭാകരന്‍, സി.എല്‍. ഹമീദ്, അഡ്വ. ബി.എഫ്. അബ്ദുര്‍ റഹിമാന്‍, മുജീബ് അഹ്മദ്, അഹ്മദ് വിദ്യാനഗര്‍, ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി, വിനോദ് കുമാര്‍ പെരുമ്പള, അഷ്റഫലി ചേരങ്കൈ, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, ഇബ്രാഹിം അങ്കോല, അലി കുമ്പള, ഉസ്മാന്‍ കടവത്ത് എന്നിവര്‍ സംബന്ധിച്ചു. സെക്രട്ടറി ഷാഫി എ. നെല്ലിക്കുന്ന് സ്വാഗതവും മധൂര്‍ ഷെരീഫ് നന്ദിയും പറഞ്ഞു. പ്രശസ്ത ബോളിവുഡ് സംബിധായകന്‍ യാഷ് ചോപ്രയുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.

Keywords: Hameed Ali Shamnad, Sahithyavedi, Kasaragod, Kerala, Malayalam news