ചെര്‍ക്കളം അബ്ദുല്ലയെ കാസര്‍കോട് പൗരാവലി ആദരിക്കുന്നു
Jun 23, 2012, 18:35 IST
കാസര്‍കോട്: മുന്‍ മന്ത്രിയും മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ടും രാഷ്ട്രീയ മത-വിദ്യഭ്യാസ-വികസന രംഗങ്ങളിലെ നിറസാന്നിധ്യവുമായ ചെര്‍ക്കളം അബ്ദുല്ലയെ കാസര്‍കോട് പൗരാവലി ആദരിക്കുന്നു. കഴിഞ്ഞ 60 വര്‍ഷമായി നാടിന്റെ നാനാവിധ പ്രവര്‍ത്തനങ്ങളിലും വിശ്രമില്ലാത്ത പങ്കാളിത്തം വഹിച്ച ചെര്‍ക്കളം പൊതുരംഗത്ത് അസാധാരണ വ്യക്തിത്വത്തിന്റെ ഉടമയാണ്.
ചെര്‍ക്കളത്തിനെ ആദരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനും സംഘാടക സമിതി രൂപീകരിക്കുന്നതിനുമായുള്ള യോഗം ജൂലൈ മൂന്നിന് മൂന്ന് മണിക്ക് കാസര്‍കോട് പുലിക്കുന്നിലുള്ള ഗവ.ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ എ.അബ്ദുര്‍ റഹ്മാന്‍ അറിയിച്ചു.

Keywords: Kasaragod, Cherkalam Abdulla, A. Abdul Rahman.