സ്‌ട്രോങ് റൂമുകളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി
● വോട്ടെണ്ണൽ ഉപകരണങ്ങൾ സൂക്ഷിക്കുന്ന കേന്ദ്രങ്ങളായാണ് സ്ഥാപനങ്ങൾ പ്രവർത്തിക്കുക.
● കാസർകോട് ബ്ലോക്കിൽ ഗവ. കോളേജ് കാസർകോടിനാണ് അവധി.
● കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിൽ ഗവ. എച്ച്.എസ്.എസ് ഹൊസ്ദുർഗിന് അവധി.
കാഞ്ഞങ്ങാട്: (KasargodVartha) തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്‌ട്രോങ് റൂമുകളായി അഥവാ വോട്ടെണ്ണൽ ഉപകരണങ്ങൾ സൂക്ഷിക്കുന്ന കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച (ഡിസംബര്‍ 9) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ എന്ന നിലയിലാണ് കളക്ടര്‍ അവധി പ്രഖ്യാപനം നടത്തിയത്.
അവധി പ്രഖ്യാപിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക താഴെക്കൊടുക്കുന്നു.
● മഞ്ചേശ്വരം ബ്ലോക്ക്: ജിഎച്ച്എസ്എസ് കുമ്പള
● കാസര്‍കോട് ബ്ലോക്ക്: ഗവ. കോളേജ് കാസര്‍കോട്
● കാറഡുക്ക ബ്ലോക്ക്: ബി.എ.ആര്‍.എച്ച്.എസ്.എസ് ബോവിക്കാനം (യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി)
● കാഞ്ഞങ്ങാട് ബ്ലോക്ക്- ദുര്‍ഗ എച്ച്എസ്എസ്, കാഞ്ഞങ്ങാട്
● നീലേശ്വരം മുനിസിപ്പാലിറ്റി: രാജാസ് എച്ച്എസ്എസ്
● നീലേശ്വരം,പരപ്പ ബ്ലോക്ക്: ജി.എച്ച്.എസ്.എസ് പരപ്പ
● നീലേശ്വരം ബ്ലോക്ക്: നെഹ്റു കോളേജ്, പടന്നക്കാട്
● കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി: ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹൊസ്ദുര്‍ഗ്.
ഈ വാർത്ത ഷെയർ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക.
Article Summary: Kasaragod District Collector declared a holiday on Tuesday for 8 educational institutions functioning as strong rooms for local body elections.
#Kasaragod #LocalElection #HolidayNews #KeralaNews #StrongRoom #Education






