Damaged | കാസർകോട്ട് കനത്ത മഴയിൽ വ്യാപക കെടുതി; വീടുകൾ തകർന്നു; വീട്ടമ്മയ്ക്ക് പരുക്കേറ്റു; ലക്ഷങ്ങളുടെ നാശനഷ്ടം
കാസർകോട്: (KasargodVartha) ജില്ലയിൽ കനത്ത കാറ്റിലും മഴയിലും (Rain) വ്യാപകമായ നാശനഷ്ടം. നാല് വീടുകൾ (Hose ) തകർന്നു (Damaged). ഒരു വീട് തകർന്ന് വീട്ടമ്മയ്ക്ക് പരുക്കേറ്റു (Injured). വിവിധ സംഭവങ്ങളിൽ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. കൊല്ലമ്പാറ തലയടുക്കത്തെ കുന്നുമ്മല്‍ രാഘവന്റെ ഭാര്യ കെ വി തമ്പായി (62) ക്കാണ് പരുക്കേറ്റത്. മരം പൊട്ടി വീണാണ് ഇവരുടെ വീട് പൂര്‍ണമായും തകര്‍ന്നത്.
പ്രാണരക്ഷാര്‍ഥം പുറത്തേക്ക് ഓടുമ്പോഴാണ് കെ വി തമ്പായിക്ക് വീണ് പരുക്കേറ്റത്. തെങ്ങ് കയറ്റ തൊഴിലാളിയായ (Labor) രാഘവനും ഭാര്യയും സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നു. തമ്പായി അസുഖ ബാധിതയാണ്. ഇഎംഎസ് ഭവന പദ്ധതിയില്‍ ലഭിച്ച വീടായിരുന്നു ഇത്. വീട് തകര്‍ന്നതതോടെ താമസിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
നീലേശ്വരം ചെമ്മാക്കരയിലെ വളപ്പില്‍ നാരായണിയുടെ ഓട് മേഞ്ഞ വീടും തെങ്ങ് വീണ് പൂര്‍ണമായും തകര്‍ന്നു. വാര്‍ഡ് കൗണ്‍സിലര്‍ പി കുഞ്ഞിരാമന്‍, സിപിഎം (CPM) ചെമ്മാക്കര ബ്രാഞ്ച് സെക്രടറി പി ദിനേശന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ചിത്താരി വേലാശ്വരം വ്യാശേശ്വരം ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന വാണിയം വീട്ടിൽ കുഞ്ഞിരാമന്റെ വീട് പ്ലാവ് പൊട്ടിവീണ് ഭാഗികമായി തകർന്നു. രാത്രിയിൽ വീട്ടിൽ ഇവർ കിടന്നുറങ്ങുമ്പോഴാണ് മരം വീടിനുമേൽ പതിച്ചത്.
മറ്റൊരു മുറിയിലാണ് കുടുംബാംഗങ്ങൾ കിടന്നിരുന്നത്. രാത്രി ശബ്ദം കേട്ട് ഉണർന്ന് നോക്കിയപ്പോഴാണ് വീടിനുമുകളിൽ മരം പതിച്ചത് കണ്ടതെന്ന് കുഞ്ഞിരാമൻ പറഞ്ഞു. കുഞ്ഞിരാമനും ഭാര്യയും വേലാശ്വരം ഗവ. യു പി സ്കൂൾ വിദ്യാർഥിയായ മകളും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. അജാനൂർ പഞ്ചായത് അധികൃതരും ചിത്താരി വിലേജ് അധികൃതരും സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി. 25000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
തിങ്കളാഴ്ച പുലർച്ചെ പുതിയകോട്ട ടൗണിൽവൻ മരം കടപുഴകി. ഹൊസ്ദുർഗ് സർവീസ് സഹകരണ ബാങ്കിന് മുൻവശത്തെ തണൽ മരമാണ് കടപുഴകിയത്. പുലർച്ചെയായതിനാൽ വലിയ ദുരന്തം ഒഴിവായി. അഗ്നിരക്ഷാ സേന എത്തിയാണ് മരം മുറിച്ചു നീക്കിയത്. പകൽ സമയങ്ങളിൽ നിരവധി വാഹനങ്ങൾ നിർത്തിയിടുന്ന സ്ഥലമാണിത്. പതിവായി വിവിധ ആവശ്യങ്ങൾക്ക് എത്തുന്ന ജനങ്ങളും കേന്ദ്രീകരിക്കുന്ന സ്ഥലം കൂടിയാണിത്. അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ തിങ്കളാഴ്ച കാസർകോട് ജില്ലയിൽ റെഡ് അലേർട് പ്രഖ്യാപിച്ചിരിക്കുകയാണ്.