city-gold-ad-for-blogger
Aster MIMS 10/10/2023

Update | കാസർകോട്ട് ഹജ്ജ് തീർഥാടകർക്ക് വിപുലമായ സൗകര്യം

A photograph of the inauguration ceremony of the Hajj online application centre
2025-ലെ ഹജ്ജ് ഓൺലൈൻ അപേക്ഷാ കേന്ദ്രത്തിന്റെ ജില്ലാതല ഉദ്ഘാടനം പി പി മുഹമ്മദ് റാഫി നിർവഹിക്കുന്നു. Photo: Supplied

കാസർകോട് ഹജ്ജ് തീർഥാടകർക്ക് സുഖകരമായ യാത്ര, ഹജ്ജ് കമ്മിറ്റി വിപുലമായ സൗകര്യങ്ങൾ ഒരുക്കും, ഓൺലൈൻ അപേക്ഷ സംവിധാനം

കാസർകോട്: (KasargodVartha) 2025-ലെ ഹജ്ജ് തീർഥാടനത്തിന് അപേക്ഷിക്കുന്ന കാസർകോട് ജില്ലയിലുള്ളവർക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി വിപുലമായ സൗകര്യങ്ങൾ ഒരുക്കുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗവും നിലേശ്വരം മുനിസിപ്പൽ വൈസ് ചെയർമാനുമായ പി പി മുഹമ്മദ് റാഫി അറിയിച്ചു. തളങ്കര മാലിക് ദീനാർ അക്കാദമിയിൽ നടന്ന 2025-ലെ ഹജ്ജ് ഓൺലൈൻ അപേക്ഷാ കേന്ദ്രത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹജ്ജ് തീർഥാടനം കൂടുതൽ സുഗമമാക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബർ ഒൻപത് വരെ ഹജ്ജ് അപേക്ഷ ഓൺലൈനായി സ്വീകരിക്കും.

ചടങ്ങിൽ മുഹമ്മദ് സലീം.കെ.എ അദ്ധ്യക്ഷത വഹിച്ചു . സൈനുദ്ദീൻ. എൻ. പി, അമാനുല്ല.എൻ.കെ,  സിറാജുദ്ദീൻ .ടി.കെ, സി. ഹമീദ് ഹാജി, സി.അബ്ദുൽ ഖാദർ മാസ്റ്റർ, കെ.എം കുഞ്ഞി, ഇ.കെ.മുഹമ്മദ് അസ്ലം, സഫിയാബി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

#Hajj #Kerala #Kasaragod #pilgrimage #travel #India #Muslim

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia