city-gold-ad-for-blogger

ജില്ലയിലെ ആദ്യ ഗ്രാമീണകോടതി ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: (www.kasargodvartha.com 22/10/2016) ജില്ലയിലെ ആദ്യത്തെ ഗ്രാമന്യായാലയം വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ ഭീമനടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി ഡി രാജന്‍ ഉദ്ഘാടനം ചെയ്തു. എം രാജഗോപാലന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബു, ജില്ലാ ജഡ്ജി എസ് മനോഹര്‍ കിണി, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ജി അനില്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. രാജന്‍, എ.ഡി.എം കെ. അംബുജാക്ഷന്‍, വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡണ്ട് പ്രസീത രാജന്‍, വൈസ് പ്രസിഡണ്ട് എ. അപ്പുകുട്ടന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ.സുകുമാരന്‍, പരപ്പ ബ്ലോക്ക് ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ചന്ദ്രമ്മടീച്ചര്‍, എന്നിവര്‍ സംസാരിച്ചു.

സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നതിന്റെ പേരില്‍ ഒരാള്‍ക്കും നീതി നിഷേധിക്കരുതെന്നും അവര്‍ക്ക് എളുപ്പത്തില്‍ നീതി ലഭ്യമാക്കണമെന്നുമാണ് ഗ്രാമീണകോടതിയുടെ ലക്ഷ്യം.

ജില്ലയിലെ ആദ്യ ഗ്രാമീണകോടതി ഉദ്ഘാടനം ചെയ്തു

Keywords:  Kasaragod, Kerala, inauguration, District Panchayath President, Kasaragod Gramin court inaugurated.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia