city-gold-ad-for-blogger

കാസർകോട് ഗവൺമെൻ്റ് കോളജ് 1985–90 ബാച്ച് സംഗമം; മുരുകൻ കാട്ടാക്കടയും നടി പാർവതിയും മുഖ്യാതിഥികൾ

Alumni organizers of Kasaragod Govt College at a press conference
KasargodVartha Photo 

● ആ കാലഘട്ടത്തിലെ അധ്യാപകരെയും പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികളെയും ആദരിക്കും.
● ലഹരിക്കെതിരെയുള്ള നാടകം, വിവിധ കലാപരിപാടികൾ, കോമഡി ഷോ എന്നിവ അരങ്ങേറും.
● കുട്ടികൾക്കായി ചിത്രരചന, കളറിങ് മത്സരങ്ങൾ സംഘടിപ്പിക്കും.
● ഡിസംബർ 18 വ്യാഴാഴ്ച നഗരത്തിൽ വിളംബര ജാഥ നടത്തും.
● പരിപാടിയുടെ സ്വാഗത ഗാന പ്രകാശനം പ്രസ് ക്ലബ്ബിൽ നടന്നു.
● ജനപ്രതിനിധികളും ജില്ലാ കളക്ടറും ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കും.

കാസർകോട്: (KasargodVartha) ഗവൺമെൻ്റ് കോളേജിൽ 1985–90 കാലഘട്ടത്തിൽ പഠിച്ച പൂർവ്വ വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കുടുംബ സംഗമം 'രണ്ടാമൂഴം' ഡിസംബർ 20 ശനിയാഴ്ച കോളേജ് അങ്കണത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന പരിപാടികൾ രാത്രി 9 മണിക്ക് സമാപിക്കും.

രാവിലെ ശിങ്കാരി മേളത്തോടെ ആരംഭിക്കുന്ന ഉദ്ഘാടന ചടങ്ങിൽ എൻ എ നെല്ലിക്കുന്ന്, സി എച്ച് കുഞ്ഞമ്പു, കാസർകോട് ജില്ലാ കലക്ടർ കെ ഇമ്പശേഖർ, പ്രശസ്ത കവി മുരുകൻ കാട്ടാക്കട, ഡോ ഖാദർ മാങ്ങാട്, ഡോ പ്രസാദ്, നടി പാർവതി, മാധ്യമപ്രവർത്തകൻ പ്രമോദ് രാമൻ എന്നിവരുൾപ്പെടെ സാമൂഹിക–സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. പരിപാടിയുടെ ചെയർമാൻ അബ്ദുൽ നാസർ ടി കെ അധ്യക്ഷത വഹിക്കും.

വേദിയിൽ ആ കാലഘട്ടത്തിലെ അധ്യാപകരെ ആദരിക്കുകയും പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്യും. തുടർന്ന് ലഹരിക്കെതിരെ കുട്ടികൾ അവതരിപ്പിക്കുന്ന നാടകം, പൂർവ്വ വിദ്യാർത്ഥികളുടെ ഗാനാലാപനം, ഭരതനാട്യം, സംഘനൃത്തം, തിരുവാതിര, ഒപ്പന തുടങ്ങിയ വിവിധ കലാപരിപാടികൾ അരങ്ങേറും. 

ഇതോടൊപ്പം 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി രണ്ട് വിഭാഗങ്ങളിലായി ചിത്രരചന, കളറിങ് മത്സരങ്ങളും സംഘടിപ്പിക്കും. വൈകുന്നേരം സിനിമ–ടിവി താരങ്ങളായ നസീർ സംക്രാന്തി, പോൾസൺ, ഭാസി എന്നിവരുടെ നേതൃത്വത്തിൽ ലക്കി സ്റ്റാർ സൂപ്പർ കോമഡി ഷോ അരങ്ങേറും.

കുടുംബ സംഗമത്തിന് മുന്നോടിയായി ഡിസംബർ 18 വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് കാസർകോട് നഗരത്തിൽ വിളംബര ജാഥ നടത്തും. കോളേജ് ആദ്യമായി പ്രവർത്തനം ആരംഭിച്ച ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച് നഗരം ചുറ്റി അവിടെത്തന്നെ ജാഥ സമാപിക്കും. 

വാർത്താസമ്മേളനത്തിൽ ജനറൽ കൺവീനർ കെ ടി രവികുമാർ, ജയചന്ദ്രൻ കെ, അഷറഫ് കൈന്താർ, അബ്ദുൽ ഖാദർ തെക്കിൽ, പി എം മുഹമ്മദ് അൻവർ, സലാം കളനാട് എന്നിവർ പങ്കെടുത്തു. പരിപാടിയുടെ സ്വാഗത ഗാനത്തിന്റെ പ്രകാശനം കാസർകോട് പ്രസ് ക്ലബ്ബിൽ വെച്ച് നടന്നു.

ഈ വാർത്ത ഷെയർ ചെയ്യൂ. 

Article Summary: 1985-90 Alumni batch of Kasaragod Govt College to host Randaamoozham event.

#KasaragodGovtCollege #AlumniMeet #Randaamoozham #KasaragodNews #CollegeReunion #MurukanKattakkada

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia