Syndicate | കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റിൽ കാസർകോടിനും പ്രാതിനിധ്യം; അംഗങ്ങളായി ഉന്നത വിദ്യാഭ്യാസ രംഗത്ത് തിളങ്ങിയ 2 പേർ
സിൻഡിക്കേറ്റ് എന്നത് സർവകലാശാലയുടെ ഭരണസമിതിയാണ്. അതിന് സർവകലാശാലയുടെ വിദ്യാഭ്യാസ, അഡ്മിനിസ്ട്രേറ്റീവ്, ധനകാര്യ തുടങ്ങിയ വിഷയങ്ങളിൽ തീരുമാനങ്ങൾ എടുക്കാനുള്ള അധികാരമുണ്ട്.
കാസർകോട്: (KasargodVartha) കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് പുന:സംഘടിപ്പിച്ചപ്പോൾ കാസർകോട് ജില്ലയ്ക്കും പ്രാതിനിധ്യം ലഭിച്ചത് നേട്ടമായി. സർവകലാശാലയുടെ സിൻഡിക്കേറ്റിൽ ജില്ലയിൽ നിന്നുള്ള പ്രമുഖ അക്കാഡമിക് വിദഗ്ധരായ ഡോ. എ അശോകനും പി സജിത് കുമാറുമാണ് അംഗങ്ങളായത്. ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിഭാധനരായ ഇരുവരും സർവകലാശാലയുടെ വികസനത്തിന് വലിയ സംഭാവനകൾ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഡോ. എ അശോകൻ കരിമ്പത്തെ കിലയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ്പ് ഡയറക്ടറും, കണ്ണൂർ സർവകലാശാല മുൻ രജിസ്ട്രാറും, നെഹ്‌റു കോളേജിലെ മുൻ അധ്യാപകനുമാണ്. കാഞ്ഞങ്ങാട് കിഴക്കുംകര മണലിലാണ് അദ്ദേഹം താമസിക്കുന്നത്. മഞ്ചേശ്വരം ഗവ. കോളേജ് കോമേഴ്‌സ് വിഭാഗം അസി. പ്രൊഫസറാണ് പി. സജിത്ത് കുമാർ. തൃക്കരിപ്പൂർ തലിച്ചാലം സ്വദേശിയാണ്.
സിൻഡിക്കേറ്റിലെ മറ്റ് അംഗങ്ങൾ:
കണ്ണൂർ കൃഷ്ണ മേനോൻ മെമ്മോറിയൽ വനിതാ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കെ.ടി ചന്ദ്രമോഹൻ, തളിപ്പറമ്പ് സർ സയ്യിദ് കോളേജ് പ്രിൻസിപ്പൽ ഡോ. ഇസ്മാഈൽ ഓലായിക്കര (അഫിലിയേറ്റഡ് കോളേജുകളിലെ പ്രിൻസിപ്പൽമാർ), ഡിപ്പാർട്ട്‌മെന്റ് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിലെ അസി. പ്രൊഫസർ കെ.പി അനീഷ് കുമാർ, മാനന്തവാടി മേരി മാതാ ആർട്‌സ് ആൻഡ് സയൻസ് കോളേജ് കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിലെ പ്രൊഫ. ഡോ. തോമസ് മോണോത്ത്.
കെഎംഎം വിമൻസ് കോളേജ് ഡിപ്പാർട്ട്മെന്റ് ഓഫ് എക്കണോമിക്‌സ് അസി. പ്രൊഫസർ ഡോ. എം സുകുമാരൻ (എസ് സി-എസ് ടി വിഭാഗം), കണ്ണൂരിലെ എൻ സുകന്യ, ഇരിട്ടി എം.ജി കോളേജ് ഇംഗ്ലീഷ് വിഭാഗം അസോസിയേറ്റ് കെ. വി പ്രമോദ് കുമാർ, തളിപ്പറമ്പ് സർ സയ്യിദ് കോളേജ് ഇക്കണോമിക്‌സ് വിഭാഗം അസി. പ്രൊഫസർ ഡോ പി കെ സജിത, കണ്ണൂരിലെ ഡോ.കെ ജോസഫ് തോമസ് (ഉന്നതവിദ്യാഭ്യാസ രംഗത്ത് നിന്നുള്ളവർ).
സിൻഡിക്കേറ്റ് എന്നത് സർവകലാശാലയുടെ ഭരണസമിതിയാണ്. അതിന് സർവകലാശാലയുടെ വിദ്യാഭ്യാസ, അഡ്മിനിസ്ട്രേറ്റീവ്, ധനകാര്യ തുടങ്ങിയ വിഷയങ്ങളിൽ തീരുമാനങ്ങൾ എടുക്കാനുള്ള അധികാരമുണ്ട്.