city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട് ജനറല്‍ ആശുപത്രി സാധാരണ പ്രവര്‍ത്തനങ്ങളിലേക്ക്

കാസര്‍കോട്: (www.kasargodvartha.com 10.05.2020) കേരളത്തില്‍ കോവിഡ് പ്രതിരോധം ആരംഭിച്ച നാളുകളില്‍  വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങളിലായിരുന്നു കാസര്‍കോട് ജനറല്‍ ആശുപത്രിക്ക്. കാസര്‍കോട് ജനറല്‍  ആശുപത്രിയിയെ  കോവിഡ് 19 ആശുപത്രി ആക്കി മാറ്റിയപ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുവാന്‍  ശിശു രോഗ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. നാരായണ നായ്ക് തലവനായി കോവിഡ് പരിശീലന ടീം രൂപീകരിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി മാര്‍ച്ച്  25 മുതല്‍ തുടര്‍ച്ചയായി ക്ലാസുകള്‍ സംഘടിപ്പിച്ചു.

പരിചിതമല്ലാത്ത രോഗത്തെ എങ്ങനെ നേരിടണമെന്ന വിദഗ്ധ ക്ലാസുകള്‍ നടന്നു. ജനറല്‍ ആശുപത്രിയിലേയും മറ്റ് സ്വകാര്യ ആശുപത്രികളിലേയും ജീവനക്കാര്‍ക്കാണ് ക്ലാസുകള്‍ നല്‍കിയത്. 26 ദിവസം നീണ്ട പരിശീലന പരിപാടിയില്‍ 36 ക്ലാസുകള്‍ സംഘടിപ്പിച്ചു. സൂം ആപ്പ് ഉപയോഗിച്ച് നാല് ക്ലാസുകള്‍ നടത്തി. മുഴുവന്‍ ക്ലാസുകളിലുമായി 601 പേര്‍ പങ്കെടുത്തു. ജെ. പി. എച്ച്. എന്‍. ട്രെയിനിങ്  സ്‌കൂള്‍ ഹാളില്‍ നടത്തിയ   വിദഗ്ദ്ധ പരിശീലനത്തില്‍ ജനറല്‍  ആശുപത്രിയിലെ  342 ജീവനക്കാരും,  സ്വകാര്യ  മേഘലയിലെ 204 ജീവനക്കാരും, 30 ആശ പ്രവര്‍ത്തകരും,  20 മുനിസിപ്പാലിറ്റി  ജീവനക്കാരും,  15  സന്നദ്ധ പ്രവര്‍ത്തകരും പങ്കെടുത്തു.

ആംബുലന്‍സ് ഡ്രൈവര്‍,  പി.എച്ച്.സി ജീവനക്കാര്‍, പോലീസ് ഓഫീസര്‍മാര്‍, ഐ.എം.എ എന്നിവര്‍ക്കായി  സൂം ട്രെയിനിങ്  നടത്തി.   ക്ലാസ് ആരംഭിച്ച കാലത്ത് കോവിഡ് പ്രതിരോധത്തെക്കുറിച്ച് കാര്യമായി അവബോധമില്ലാത്ത 72 ശതമാനം ജീവനക്കാര്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ക്ലാസുകള്‍ പൂര്‍ത്തിയാകുമ്പോള്‍ രോഗ പ്രതിരോധത്തെക്കുറിച്ച്  വബോധമുള്ള 93 ശതമാനം ആളുകളെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കാന്‍ ജനറല്‍ ആശുപത്രി ടീമിന് കഴിഞ്ഞു. ആശുപത്രിയുടെ പ്രവര്‍ത്തനം, ആരോഗ്യ പ്രവര്‍ത്തകരുടെ സ്വയം കരുതല്‍, പി.പി.ഇ കിറ്റ് ഉപയോഗിക്കുന്ന രീതി, ലാബുകളുടെ കോവിഡ് കാലത്തെ പ്രവര്‍ത്തനം തുടങ്ങി വിവിധ വിഷങ്ങളിലാണ് ക്ലാസുകള്‍ നടന്നത്.
കാസര്‍കോട് ജനറല്‍ ആശുപത്രി സാധാരണ പ്രവര്‍ത്തനങ്ങളിലേക്ക്

കൃത്യമായ ക്ലാസുകളും നിര്‍ദ്ദേശങ്ങളും തുടര്‍ന്നുവന്ന ജനറല്‍ ആശുപത്രി ജീവനക്കാര്‍ക്ക് ആര്‍ക്കും തന്നെ സമ്പര്‍ക്കത്തിലൂടെ കോവിഡ് പകര്‍ന്നില്ല. കേരളത്തില്‍ ഏറ്റവും അധികം രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ കാസര്‍കോട് ജനറല്‍ ആശുപത്രി സംസ്ഥാനത്തിന് തന്നെ മാതൃകയായി. ആശുപത്രി സൂപ്രണ്ട് ഡോ. കെ രാജാറാം, അഡീഷണല്‍ ഡപ്യൂട്ടി സൂപ്രണ്ട് ഡോ. രാജേന്ദ്രന്‍ എന്നിവരുടെ കൃത്യമായ നിര്‍ദ്ദേശത്തിനൊപ്പം ജീവനക്കാരെല്ലാം കൂട്ടായി നിന്നതിന്റെ ഫലമായാണ് ഇപ്പോള്‍ കോവിഡ് മുക്തമായി ജനറല്‍ ആശുപത്രി മാറിയത്. മെയ് 11 മുതല്‍ ജനറല്‍ ആശുപത്രിയായി സധാരണ നിലയില്‍ പ്രവര്‍ത്തനം ആരംഭിക്കുകയാണ്. കോവിഡ് ആശുപത്രിയാക്കിയപ്പോള്‍ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ച മെഡിക്കല്‍ സേവനങ്ങള്‍ ഇന്നു മുതല്‍ ലഭിച്ചു തുടങ്ങും. ഇതിന്റെ ഭാഗമായി ആദ്യം ഗൈനക്കോളജി ഒ.പി പ്രവര്‍ത്തനം ആരംഭിക്കും. പിന്നീട് മറ്റ് ഒ.പികളും സജീവമാകുമെന്ന് കാസര്‍കോട് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.രാജാറാം പറഞ്ഞു.


Keywords: Kasaragod, Kerala, News, COVID-19, General-hospital, Kasaragod general hospital to Normal activities

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL