കാസര്‍കോട് ജനറല്‍ ആശുപത്രി സാധാരണ നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു
May 11, 2020, 21:30 IST
കാസര്‍കോട്: (www.kasargodvartha.com 11.05.2020) കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗം പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഒന്നാംനിലയിലെ ലേബര്‍ വാര്‍ഡിലും ലേബര്‍ റൂമിലും അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ രണ്ടാം നിലയിലാണ് ലേബര്‍ റൂം സജ്ജീകരിച്ചിരിക്കുന്നത്. മെയ് 11ന് വൈകിട്ട് നാല് വരെ നാല് സിസേറിയനും ഒരു സാധാരണ പ്രസവവും നടന്നു. 22 പേരെ ഈ വിഭാഗത്തില്‍ മാത്രം പുതുതായി പ്രവേശിപ്പിച്ചു.
മെയ് 12ന് ഗൈനക്കോളജി, ശിശുരോഗ വിഭാഗം, എല്ലുരോഗ വിഭാഗം ഒപികളും അത്യാഹിക വിഭാഗവും പ്രവര്‍ത്തിക്കും. 04994 222999, 9188125798 എന്നീ നമ്പരുകളില്‍ വിളിച്ചാല്‍ തലേദിവസം രണ്ടു മണിമുതല്‍ സമയം നിശ്ചയിച്ച് ടോക്കണ്‍ നല്‍കും. നിശ്ചിത സമയത്ത് മാത്രമേ പ്രധാന കെട്ടിടത്തിലേക്ക് രോഗിയെ പ്രവേശിപ്പിക്കൂ. രോഗിയുടെ കൂടെ ഒരാളെ മാത്രമേ വാര്‍ഡില്‍ നില്‍ക്കാന്‍ അനുവദിക്കൂ. കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ അകലം പാലിക്കാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളോട് ജനങ്ങള്‍ സഹകരിക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു.
പൊതു ഒ പി വിഭാഗം കാസര്‍കോട് ടൗണ്‍ഹാളിന്റെ ഡൈനിങ്ങ് ഹാളില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും. പട്ടികവര്‍ഗ്ഗ മേഖലകളില്‍ പോയി രോഗികളെ പരിശോധിക്കുന്ന ട്രെബൈല്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റും പര്യടനം തുടങ്ങി.
Keywords: Kasaragod, Kerala, News, District, General-hospital, Kasaragod general hospital open for general op