കാസര്‍കോട്ട് ആധുനിക മത്സ്യ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു
Aug 21, 2015, 20:00 IST
കാസര്‍കോട്: (www.kasargodvartha.com 21/08/2015) നഗരസഭയില്‍ ആധുനിക സൗകര്യങ്ങളോടെ പണിത മത്സ്യമാര്‍ക്കറ്റ് മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു. കാസര്‍കോട്ടെ ജനതയക്കുള്ള എന്റെ ഓണ സമ്മാനമാണ് മത്സ്യ മാര്‍ക്കറ്റെന്ന് അദ്ദേഹം പറഞ്ഞു.
കാസര്‍കോട് നഗരസഭയ്ക്കുവേണ്ടി ഫിഷറിസ് വകുപ്പാണ് ആധുനിക മല്‍സ്യ മാര്‍ക്കറ്റ് യാഥാര്‍ത്ഥ്യമാക്കിയത്. രണ്ടരകോടി രൂപ ചിലവിലാണ് മാര്‍ക്കറ്റ് നിര്‍മിച്ചത്. രണ്ടേകാല്‍കോടി കേന്ദ്രവും കാല്‍കോടി സംസ്ഥാനവും ചിലവിട്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
36.1 കോടിരൂപയുടെ വികസനമാണ് കാസര്‍കോട് ജില്ലയില്‍ തീരദേശവികസന കോര്‍പറേഷന്‍ വഴി നടപ്പിലാക്കിയത്. 580 കോടിരൂപയുടെ വികസനമാണ് ഇനി പ്രതീക്ഷിക്കുന്നത്. മത്സ്യമാര്‍ക്കറ്റില്‍ നിന്ന് നഗരസഭയ്ക്ക് ലഭിക്കുന്ന വരുമാനം വാര്‍ഡുകള്‍ക്ക് നല്‍കരുതെന്നും മന്ത്രി പറഞ്ഞു.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷനായിരുന്നു. നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല, ഫിഷറിസ് റീജിനല്‍ ഡയറക്ടര്‍ രവി, അഡ്വ. യു.എസ് ബാലന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords : Kasaragod, Kerala, Fish-market, Inauguration, Municipality, Minister, T.E Abdulla, N.A Nellikunnu, MLA, Minister K Babu.